റീജന്റ് റാണി സേതു ലക്ഷ്മി ബായിയുടെ ജീവിതം സിനിമയാക്കാൻ ബാഹുബലി നിർമാതാക്കൾ

ivory-thrones
റീജന്റ് റാണി സേതു ലക്ഷ്മി ബായി (ഫയൽ ചിത്രം), മനു എസ്. പിള്ള
SHARE

തിരുവനന്തപുരം∙ യുവ എഴുത്തുകാരൻ മനു എസ്. പിള്ളയുടെ ചരിത്രപുസ്തകം ആധാരമാക്കി, റീജന്റ് റാണി  സേതു ലക്ഷ്മി ബായിയുടെ ജീവിതം ബാഹുബലി സിനിമാ നിർമാതാക്കളിലൂടെ അഭ്രപാളിയിലേക്ക്. 'ഐവറി ത്രോൺ- ദ് ക്രോണിക്കിൾസ് ഓഫ് ദ് ഹൗസ് ഓഫ് ട്രാവൻകൂർ' എന്ന പുസ്തകത്തിന്റെ ഓഡിയോ–വിഷ്വൽ അവകാശമാണ് ഹൈദരാബാദ് ആസ്ഥാനമായ അർക്ക മീഡിയാവർക്സ് സ്വന്തമാക്കുന്നത്. 

ഇതിന്റെ പ്രാരംഭ നടപടികൾ പൂർത്തിയായി. കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പുവച്ചു. പുസ്തകത്തിന്റെ പ്രസാധകരായ ഹാർപർ കോളിൻസ് ആണ് വിവരം പുറത്തുവിട്ടത്. അർക്ക മീഡിയാവർക്സ് സ്ഥാപകരായ ഷോബു യാർലഗഡയും പ്രസാദ് ദേവിനേനിയുമാണ് ബാഹുബലി പരമ്പരയിലെ രണ്ട് സിനിമകളും നിർമിച്ചത്. പുസ്തകം ആധാരമാക്കി സിനിമ അല്ലെങ്കിൽ വെബ് സീരീസ് ആണ് പരിഗണനയിലുള്ളത്.

തിരുവിതാംകൂർ രാജവംശത്തിന്റെ കൊട്ടാരക്കെട്ടുകളിലെ അറിയപ്പെടാത്ത കഥകൾ പങ്കുവയ്ക്കുന്ന പുസ്തകം പുറത്തിറങ്ങുന്നത് മനുവിന്റെ 25–ാം വയസിലാണ്. ആറ് വർഷത്തെ ഗവേഷണം ആവശ്യമായി വന്നു. 

അവസാനത്തെ റീജന്റ് മഹാറാണിയായിരുന്ന (1924–1931) സേതുലക്ഷ്മി ബായിയുടെ കഥയിലൂടെയാണു രാജകുടുംബത്തിന്റെ ചരിത്രം വിവരിക്കുന്നത്. മാവേലിക്കര സ്വദേശിയായ മനു കുടുംബവുമൊത്ത് പുണെയിലാണ് താമസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA