ADVERTISEMENT

മലയാളി പ്രേക്ഷകർ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രം. നായകനാകുന്നത് സൂപ്പർസ്റ്റാർ മോഹൻലാൽ. ആരാധകരെപോലെ പൃഥ്വിയുടെ ഭാര്യ സുപ്രിയയ്ക്കും ചിത്രത്തെക്കുറിച്ച് ആകാംക്ഷയേറെ.‌‌

supriya-lucifer-1

 

View this post on Instagram

❤️❤️❤️ #L My leading ladies 😘

A post shared by Prithviraj Sukumaran (@therealprithvi) on

ലൂസിഫറിനെക്കുറിച്ച് സുപ്രിയ പറഞ്ഞൊരു കമന്റും അതിന് പൃഥ്വിയുടെ മറുപടിയുമാണ് ആരാധകരുടെ ഇടയിൽ പുതിയ ചർച്ച. മോഹൻലാലിനൊപ്പം നിൽക്കുന്ന ലൂസിഫറിലെ ലൊക്കേഷൻ ചിത്രം പൃഥ്വി പങ്കുവച്ചിരുന്നു. ആയിരണക്കണക്കിന് ആളുകളാണ് ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്.

 

‘രാജുവേട്ടാ കട്ട വെയ്റ്റിങ്’ എന്നായിരുന്നു ഈ ചിത്രത്തിനു സുപ്രിയ നൽകിയ കമന്റ്. ഉടൻ തന്നെ എത്തി പൃഥ്വിയുടെ മറുപടി, ‘ഞാനും െവയ്റ്റിങ് ആണു ചേച്ചീ’. ആയിരക്കണക്കിന് ലൈക്സ് ആണ് സുപ്രിയയുടെ കമന്റിനും പൃഥ്വിയുടെ മറുപടിക്കും ലഭിച്ചത്. ഇതാദ്യമായല്ല താരദമ്പതികള്‍ സമൂഹമാധ്യമത്തിലൂടെ രസകരമായ മറുപടി നൽകുന്നത്.

 

അതേ സമയം, ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 20ന് റിലീസ് ചെയ്യും. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. മാർച്ച് 28ന് ലൂസിഫർ തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com