ADVERTISEMENT

ലൂസിഫർ ട്രെയിലറിനെ പ്രശംസിച്ച് സംവിധായകൻ വൈശാഖ്. പൃഥ്വിരാജിന്റെ ഷോട്ടുകളെല്ലാം വിസ്മയിപ്പിച്ചെന്നും ലാലേട്ടൻ ട്രെയിലറിൽ ഗംഭീരമാണെന്നും വൈശാഖ് കുറിച്ചു. ഔട്ട്സ്റ്റാൻഡ്ങ് എന്നായിരുന്നു ട്രെയിലറിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ലൂസിഫർ ടീമിന് ആശംസകൾ നേരാനും വൈശാഖ് മറന്നില്ല.

 

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം മധുരരാജയുടെ ടീസറും ഇന്നലെയായിരുന്നു റിലീസ് ചെയ്തത്. ടീസറിനും ട്രെയിലറിനുമായി മോഹൻലാൽ–മമ്മൂട്ടി ആരാധകർ തമ്മിൽ അടിപിടി കൂടുമ്പോഴാണ്, മറ്റുള്ളവർക്കു കൂടി പ്രചോദനമാകുന്ന തരത്തിലുള്ള വൈശാഖിന്റെ ഈ അഭിനന്ദനവാക്കുകൾ ശ്രദ്ധേയമാകുന്നത്. 

Madhura Raja Official Teaser | Mammootty | Vysakh | Peter Hein | Gopi Sunder

 

പോക്കിരിരാജയുടെ രണ്ടാം ഭാഗമായാണ് മധുരരാജ എത്തുന്നത്. 13 ലക്ഷം ആളുകളാണ് ടീസർ ഇതിനോടകം കണ്ടുകഴിഞ്ഞത്. ആക്‌ഷൻ രംഗങ്ങളുടെ വേറിട്ട അകമ്പടിയോടും മാസ് ഡയലോഗോടും കൂടിയാണ് 42 സെക്കൻഡുളള ടീസർ പ്രേക്ഷകർക്കരികിേലയ്ക്ക് എത്തിയത്. 

 

‘കേരളത്തിലെ ഏത് കൊച്ചു കുട്ടിയോട് ചോദിച്ചാലും പറയും രാജയും രാജയുടെ പിള്ളേരും സ്ട്രോങ്ങാണെന്ന്. ഡബിൾ സ്ട്രോങ്ങല്ല ട്രിപ്പിൾ സ്ട്രോങ്ങ്.’ പഴയതിലും സ്ട്രോങ്ങായി രാജയും പിള്ളേരും വരവറിയിക്കുകയാണ്.  ചിത്രം ഏപ്രിൽ മാസം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com