ADVERTISEMENT

രഞ്ജി പണിക്കരുടെ കുടുംബത്തിൽ നിന്നും മറ്റൊരു അംഗം കൂടി സിനിമയിലേക്ക്. അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളിൽ നിഖിലാണ് കലാമണ്ഡലം ഹൈദരാലിയുടെ കഥാപാത്രവുമായി അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. മറ്റൊരു മകനായ നിഥിൻ രഞ്ജി പണിക്കർ, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു.

kalamandalam-hyderali1

 

nikhil-renji-panicker
നിഖിൽ രഞ്ജി പണിക്കർ

കഥകളിസംഗീതത്തിനു തനതായ ഒരു മുഖം നൽകാനും കഥകളിയിൽ നിന്നു വേറിട്ടു കഥകളിസംഗീതത്തിനെ പ്രത്യേകമായി അനുവാചകരിലെത്തിക്കുവാനും കഴിഞ്ഞ ഒരു ജനകീയകലാകാരനാണ് കലാമണ്ഡലം ഹൈദരാലി. കിരൺ ജി. നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൈദരാലിയായി നടനും സംവിധായകനുമായ രഞ്ജി പണിക്കർ വേഷമിടുന്നു. ഹൈദരാലിയുടെ യുവത്വം മകൻ നിഖിൽ രഞ്ജി പണിക്കർ അവതരിപ്പിക്കുന്നു. 19 വയസ്സു മുതൽ 30 വരെയുള്ള കാലഘട്ടമാണ് നിഖിൽ അവതരിപ്പിക്കുക.

nithin-renji-panicker
രഞ്ജി പണിക്കർ മക്കൾക്കൊപ്പം, നിഥിൻ രഞ്ജി പണിക്കർ (വലത്)

 

ദൃശ്യ, ശ്രവ്യ കലയായ കഥകളിയുടെ ശ്രവ്യസുഖത്തിനു പ്രത്യേകസ്ഥാനം നൽകാൻ ശ്രമിച്ച, അതിനു സാധിച്ച ഒരുത്തമ കലാകാരൻ.  അറുപതുകളുടെ അവസാനത്തോടെ കളിയരങ്ങില്‍ സജീവസാന്നിദ്ധ്യമായിത്തുടങ്ങിയ ഹൈദരാലി മൂന്നര പതിറ്റാണ്ടിലെറെ തന്റെ കലാമണ്ഡലത്തിൽ ജ്വലിച്ചു നിന്നു. അതിനായി ആ സൗമ്യനായ മനുഷ്യന്‍ പിന്നിട്ട കനല്‍വഴികളും നേരിട്ട എതിർപ്പുകളും ഒട്ടനവധിയാണ്. 

 

അജു നാരായണനാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. ഛായഗ്രഹണം എം.ജെ രാധാകൃഷ്ണൻ. നിർമ്മാണം: വിനീഷ് മോഹൻ,ബാനർ: വേധാസ് ക്രിയേഷൻസ്,എഡിറ്റർ: മിഥുൻ,സംഗീതം: അനിൽ ഗോപാൽ,ആലാപനം: കോട്ടയ്ക്കൽ മധു, നൃത്ത സംവിധാനം കലാമണ്ഡലം വിമല ,കലാമണ്ഡലം ഗണേശൻ ,സ്റ്റിൽസ്: കണ്ണൻ സൂരജ്.

 

അഭിനേതാക്കൾ: രഞ്ജി പണിക്കർ, അശോകൻ, ടി.ജി. രവി, ജയപ്രകാശ് കുളൂർ, നിഖിൽ രൺജി പണിക്കർ, റെയ്ഹാൻ ഹൈദരലി, കുടമാളൂർ മുരളി കൃഷ്ണൻ , പുൺണിയൂർക്കോണം ജയൻ ,രഞ്ജൻ ,മീര നായർ,പാരിസ് ലക്ഷ്മി, വാണി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com