ADVERTISEMENT

അജയ് ദേവ്‌ഗൺ നായകനാകുന്ന റൊമാന്റിക് കോമഡി ചിത്രം ദേ ദേ പ്യാർ ദേ സിനിമയുടെ ട്രെയിലർ എത്തി. അൻപതുകാരനും ഇരുപത്തിയാറുകാരിയുമായുള്ള പ്രണയവും ഇവരുടെ വിവാഹത്തിൽ സംഭവിക്കുന്ന പുകിലുകളുമാണ് ചിത്രത്തിന്റെ പ്രമേയം. 

De De Pyaar De - Official Trailer | Ajay Devgn, Tabu, Rakul Preet Singh | Akiv Ali | 17 May

 

ആശിഷ് എന്ന അൻപതുകാരനായി അജയ് േദവ്ഗണും അയേഷ എന്ന 26കാരിയായി രാകുൽ പ്രീതും എത്തുന്നു. തബുവാണ് ആശിഷിന്റെ മുൻഭാര്യയുടെ വേഷത്തിൽ അഭിനയിക്കുന്നത്. ആശിഷിന്റെ പ്രായവ്യത്യാസം വിവാഹത്തിലുണ്ടാക്കുന്ന തടസ്സങ്ങളാണ് രസകരമായി ചിത്രത്തിൽ പ്രതിപാദിക്കുക.

 

അകിവ് അലിയാണ് സംവിധാനം. ചിത്രം മെയ് 17ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com