ADVERTISEMENT

സൂപ്പർതാരങ്ങൾക്കായി വൻതുക മുടക്കി കട്ടൗട്ടും പാലഭിഷേകവും നടത്തുന്ന ആരാധകരെ നാം കാണാറുണ്ട്. ഇതാ സ്വന്തം കൈയിൽ നിന്നും കാശുമുടക്കി കട്ടൗട്ട് വച്ച ഒരു മലയാളി നടൻ. താൻ തന്നെയാണ് വലിയ തുക മുടക്കി രണ്ട് കട്ടൗട്ടുകൾ വച്ചതെന്ന് തുറന്നു പറയാനും അദ്ദേഹത്തിന് മടിയില്ല. മറ്റാരുമല്ല ബൈജു സന്തോഷ് കുമാർ ആണ് ഈ താരം.

 

ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം മേരാ നാം ഷാജി തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി സംവിധായകന്‍ നാദിര്‍ഷയും നടന്‍ ബൈജുവും കഴിഞ്ഞ ദിവസം ലൈവില്‍ വന്നിരുന്നു. ഇതിനിടെയാണ് തിരുവനന്തപുരത്ത് ബൈജുവിന്റെ രണ്ടു വലിയ കട്ടൗട്ടുകളുടെ കാര്യം നാദിർഷ ചോദിക്കുന്നത്.

 

‘അത് ഞാൻ കാശ് കൊടുത്ത് വച്ചതല്ലേ അല്ലാതെ എനിക്കാര് കട്ടൗട്ട് വയ്ക്കാൻ.... 15000 രൂപയായി ഒരു കട്ടൗട്ടിന്,’–ഇതായിരുന്നു  ബൈജു നല്‍കിയ മറുപടി. ഇതുപോലെ ആര് തുറന്നു പറയും എന്നായിരുന്നു ബൈജുവിന്റെ വാക്കുകള്‍ കേട്ട് ചിരിച്ചുകൊണ്ട് നാദിര്‍ഷ ചോദിച്ചത്.

 

ബൈജു എന്ന തിരുവനന്തപുരത്തുകാരൻ സിനിമയിൽ വന്നിട്ട് 38 വർഷമായി. കോമഡി രംഗങ്ങളിലെ ബൈജുവിന്റെ ടൈമിങ് തിയറ്ററുകളിൽ പടർത്തിയ ചിരിക്കാലം ഓർക്കാത്ത മലയാളികളില്ല. ഇടവേളകളുണ്ടായെങ്കിലും തിരശീലയിൽ ചിരിയുടെ അമിട്ടുകളുമായി ബൈജു സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെയൊരു മൂന്നാം ഇന്നിങ്സിലാണ് ബൈജു എന്ന നടൻ ഇപ്പോൾ. നല്ലൊരു ചിത്രത്തിൽ അഭിനയിച്ചു അവസാനിപ്പിക്കാമെന്നു നിശ്ചയിച്ച് ചെയ്ത പുത്തൻ പണം എന്ന ചിത്രമാണ് ബൈജുവിന് സിനിമയിലേക്ക് മൂന്നാം വരവ് സമ്മാനിച്ചത്. അതിനുശേഷം നിരവധി വേഷങ്ങൾ ബൈജുവിനെ തേടിയെത്തി. ഒടുവിൽ ലൂസിഫറിലെ രാഷ്ട്രീയക്കാരനായ മുരുകനായും ബൈജു കൈയടി നേടി. നായകനായി എത്തുന്ന മേരാ നാം ഷാജിയും റിലീസിനെത്തി കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com