ADVERTISEMENT

തെന്നിന്ത്യയിൽ തന്റേതായ ട്രെൻഡ് കൊണ്ടുവന്ന സംവിധായകൻ. സൂപ്പർതാരങ്ങളുടെ പേരിൽ നിന്നും സംവിധായകന്റെ പേരിൽ തിയറ്ററുകളിൽ ആളെക്കയറ്റിയ സംവിധായകനായിരുന്നു ഗൗതം േമനോൻ. എന്നാൽ അദ്ദേഹത്തിന്റേതായി ചിത്രം പുറത്തിറങ്ങിയിട്ട് ഇപ്പോൾ മൂന്നുവർഷമായി. 

 

സംവിധാനം െചയ്ത് ഏകദേശം പൂർത്തിയായ രണ്ട് സിനിമകള്‍ റിലീസിനൊരുങ്ങിയിരിപ്പുണ്ട്. എന്നാൽ പുറത്തിറങ്ങുന്നില്ലെന്നു മാത്രം. അതും വിക്രം, ധനുഷ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ പ്രോജക്ടുകൾ. ഗൗതം നിർമാണം ഏറ്റെടുത്ത സിനിമകളും പെട്ടിയിൽ തന്നെ. എന്താകും ഇതിന് കാരണം. 

 

ഗൗതം മേനോൻ (സംവിധാനം): എന്നൈ നോക്കി പായും തോട്ട, ധ്രുവനച്ചത്തിരം.

 

ഗൗതം മേനോൻ (നിർമാണം): നരഗസൂരൻ, നെഞ്ചം മറപ്പതല്ലേ, പൊൻ ഒൻട്രു കണ്ടേൻ.

 

Yennai Nokki payum thota

സംവിധായകന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ചിത്രങ്ങൾക്കു വിനയായി തീർന്നതെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. 

 

എന്നെ നോക്കി പായും തോട്ട

 

2016–ലാണ് സിനിമയുടെ ആദ്യഘട്ട ചിത്രീകരണം തുടങ്ങുന്നത്. പിന്നീട് നീണ്ട ഇടവേളയ്ക്കുശേഷം 2017 ഡിസംബറിൽ അടുത്ത ഷെഡ്യൂള്‍ ആരംഭിച്ചു. ഇതിനിടയ്ക്ക് മാരി 2വിൽ ധനുഷ് അഭിനയിക്കാൻ കൈകൊടുത്തതും ചിത്രത്തിന് വിനയായി. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ അതിന്റെ അവസാനഘട്ടത്തിലായിരുന്നു.

Dhruva Natchathiram - Official Teaser | Chiyaan Vikram | Gautham Vasudev Menon | Harris Jayaraj

 

ഇതിനിടെയാണ് ചിത്രത്തിന്റേതായി റിലീസ് ചെയ്ത ഗാനങ്ങളും ടീസറും യൂട്യൂബിൽ നിന്നും നീക്കം ചെയ്തത്. ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒന്‍ട്രാഗാ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ യൂട്യൂബ് ചാനലില്‍ നിന്നാണ് വിഡിയോ നീക്കം ചെയ്തത്. ഇതിനിടെ ഈ ചിത്രം പൂർണമായും ഉപേക്ഷിച്ചെന്നും കേള്‍ക്കുന്നുണ്ട്.

 

Nenjam Marappathillai - Official Trailer | S J Suryah | Yuvan Shankar Raja | Selvaraghavan

സാമ്പത്തിക പ്രതിസന്ധികളാല്‍ സിനിമ നിന്നു പോയെന്നും അതിനാല്‍ മറ്റൊരു പ്രൊഡക്‌ഷന്‍ കമ്പനിക്ക് സിനിമയുടെ അവകാശം വിറ്റുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന് ഫെബ്രുവരിയില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഗൗതം മേനോന്‍ പ്രതികരിച്ചിട്ടില്ല. 

 

ഗൗതം മേനോന്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ മേഘ ആകാശായിരുന്നു നായിക. മലയാളി ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍ ആണ് ചിത്രത്തിന്റെ ക്യാമറ.

Naragasooran Official Trailer | Arvind Swami, Shriya Saran, Sundeep Kishan, Indrajith, Aathmika

 

ധ്രുവനച്ചത്തിരം

 

vishnu-tamannah

കോടികൾ മുടക്കി നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ ആദ്യഘട്ടം തുടങ്ങിയത് 2017ല്‍ അമേരിക്കയിൽ വച്ച്. അന്ന് വിക്രം, വിജയ് ചന്ദറിന്റെ സ്കെച്ച് എന്ന സിനിമയിലും അഭിനയിക്കുന്നുണ്ടായിരുന്നു. 

 

സ്കെച്ചും പിന്നീട് അതേ വർഷം അഭിനയിച്ച സാമി 2വും റിലീസ് ആയി. എന്നിട്ടും ധ്രുവനച്ചത്തിരം പെട്ടിയിൽ തന്നെ. വിനായകൻ ആണ് ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുന്നത്. റിതു വർമ, ഐശ്വര്യ രാജേഷ്, സിമ്രാൻ, രാധിക തുടങ്ങി വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്. സിനിമ ഇപ്പോൾ അതിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ റിലീസിങ് തിയതി ഇപ്പോഴും അനശ്ചിതത്വത്തിലാണ്.

 

നെഞ്ചം മറപ്പതില്ലൈ

 

എസ്.ജെ. സൂര്യ, റജീന കസാന്ദ്ര എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സെൽവരാഘവൻ ഒരുക്കിയ ഹൊറർ ചിത്രം. സിനിമയുടെ നിർമാണം ഗൗതം മേനോൻ ആയിരുന്നു. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്‌ഷനും പൂർണമായും പൂർത്തിയായെങ്കിലും ചിത്രം റിലീസിനെത്തിയില്ല. 

 

അതിനിടെ,  സൂര്യയെ നായകനാക്കി സെൽവരാഘൻ സംവിധാനം ചെയ്യുന്ന എൻജികെ മെയ് മാസം തിയറ്ററുകളിലെത്തും.

 

നരഗസൂരൻ

 

ധ്രുവങ്ങൾ പതിനാറ് എന്ന ഗംഭീര സിനിമ ഒരുക്കിയ യുവസംവിധായകൻ കാർത്തിക് നരേന്റെ സ്വപ്നസംരംഭം.  2017 സെപ്റ്റംബറിൽ ഷൂട്ട് തുടങ്ങിയ ചിത്രം 41 ദിവസം കൊണ്ട് സംവിധായകൻ പൂർത്തിയാക്കി.

 

അരവിന്ദ് സാമി, ഇന്ദ്രജിത്ത്, ശ്രീയ സരൺ അടക്കമുള്ള വമ്പൻതാര. ഗൗതം മേനോൻ നിർമാതാവായിരുന്ന ചിത്രം പിന്നീട് ബദ്രി കസ്തൂരി ഏറ്റെടുത്തെങ്കിലും റിലീസ് പ്രതിസന്ധിയിലായി. ചിത്രവുമായി ബന്ധപ്പെട്ട് കാർത്തിക് നരേനും ഗൗതം മേനോനും തമ്മിൽ ട്വിറ്ററിലൂടെ വാക്ക് തർക്കും ഉണ്ടായിരുന്നു.

 

പൊൻ ഒൻഡ്രു കണ്ടേൻ

 

ഗൗതം മേനോൻ നിർമിച്ച് വിഷ്ണു വിശാൽ–തമന്ന എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം. സംവിധാനം സെന്തിൽ വീരസാമി. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വരെ റിലീസ് ചെയ്തെങ്കിലും സാമ്പത്തിക പ്രതിസന്ധിയിൽ ചിത്രം മുടങ്ങി.

 

ഗൗതം മേനോന്റെ ഉടമസ്ഥതയിലുള്ള ഒൻട്രാഗ എന്റർടെയ്ൻമെന്റ് പണം പലിശയ്ക്ക് എടുക്കുകയും അത് സ്വന്തം ചിത്രങ്ങൾക്ക് ഉപയോഗിക്കുമായിരുന്നത്രേ. അനാവശ്യമായി ചിലവഴിച്ച തുക തിരിച്ചടക്കാൻ സാധിക്കാതെ വന്നതോടെ അത് വലിയ സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടവരുത്തിയെന്നും കോളിവുഡ് വൃത്തങ്ങൾ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com