ADVERTISEMENT

ഏതുതരം കഥാപാത്രവും ലെനയിൽ സുരക്ഷിതമാണ്. ചുരുങ്ങിയ കാലത്തിനിടെ, ക്യാരക്ടർ റോളുകളിലൂടെ ലെന തെളിയച്ചതാണിത്. അഭിനയത്തിൽ മാത്രമല്ല, മേക്കോവറിലും കോസ്റ്റ്യൂം സെൻസിലുമൊക്കെ ലെന വേറെ ലെവലാണ്. ഇടയ്ക്കിടെ ഗെറ്റപ്പ് ചെയ്ഞ്ചുകളിലൂടെ ആരാധകരെ വിസ്മയിപ്പിക്കുന്ന ലെന, അടുത്തിടെ തല മൊട്ടയടിച്ചത് വലിയ വാർത്തയായിരുന്നു. 

 

lena-glamour-shoot-1
lena-glamour-shoot-4
lena-glamour-shoot-5
lena-glamour-shoot-3
lena-glamour-shoot-7
lena-glamour-shoot-6
lena-glamour-shoot-8

ഇപ്പോഴിതാ ലെനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുന്നത്. മുടി ബോയ്കട്ട് ചെയ്ത്, വശങ്ങളിൽ സ്വർണത്തുന്നലുകളോടു കൂടിയ വാടാമുല്ലക്കളറിലുള്ള മനോഹരമായ ഡ്രസ് ധരിച്ചാണ് ലെന ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്.

 

ബോളിവുഡ് നടിമാരെപ്പോലും വെല്ലുന്ന ലുക്കിലാണ് ലെന എത്തുന്നത്. തോമസ് ജേക്കബ് ഫോട്ടോഗ്രഫിയാണ് ചത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇതിനോടകം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com