ADVERTISEMENT

മധുരരാജയുടെ ട്രെയിലർ കണ്ടപ്പോൾ സമൂഹമാധ്യമങ്ങളിലൊക്കെ ഉയർന്നു കേട്ടത് ചിത്രം പുലിമുരുകന്റെ കോപ്പിയാണെന്ന വിമർശനമാണ്. എന്നാൽ മധുരരാജ പുലിമുരുകന്റെ കോപ്പിയാണോ എന്ന ചോദ്യത്തിന് സംവിധായകൻ വൈശാഖിന് മറുപടിയുണ്ട്.

മറുപടി ഇതാണ്. - ‌‘മധുരരാജ എന്താണെന്ന് മധുരരാജ കണ്ടിട്ടല്ലേ തീരുമാനിക്കേണ്ടത്. ഇനിയിപ്പൊ കോപ്പിയടിയാണെന്നു തന്നെ വിചാരിച്ചോ. പക്ഷേ ഞാനെന്റെ സ്വന്തം ഉത്തരപേപ്പറിലല്ലേ നോക്കിയെഴുതുന്നത്. വേറെ ആരുടെയുമല്ലല്ലോ. ആകെയുള്ള പ്രശ്നം ഉത്തരം ശരിയാണോ അല്ലയോ എന്നതാണ്. അത് ഉത്തരപേപ്പർ വായിച്ചിട്ട് തീരുമാനിച്ചാൽ പോരേ?’

മമ്മൂട്ടി നായകനാകുന്ന ചിത്രം ഏപ്രിൽ 12 നാണ് റിലീസ് ചെയ്യുന്നത്. പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായെത്തുന്ന സിനിമയിൽ ജയ്, സണ്ണി ലിയോൺ എന്നീ അന്യഭാഷാ താരങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com