ADVERTISEMENT

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ തമിഴ് ചിത്രം '96' കന്നഡ റീമേയ്ക്ക് ട്രെയിലർ എത്തി. ജാനുവായി മലയാളി താരം ഭാവനയും റാം ആയി ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും നായക വേഷത്തില്‍ എത്തുന്നു.

99 | Kannada New 2K Trailer | Ganesh | Bhavana | Arjun Janya

 

96 Trailer | Vijay Sethupathi, Trisha | Madras Enterprises | C.Prem Kumar | Govind Vasantha

മനോഹരമായ ട്രെയിലർ തന്നെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും അണിയറപ്രവർത്തകർ ഏറെക്കുറെ വിജയച്ചിരിക്കുന്നു. ഭാവനയും ഗണേഷും തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകർഷണം.

 

പ്രീതം ഗബ്ബിയാണ് 99–ന്റെ സംവിധാനം. കവിരാജിന്റെ വരികള്‍ക്ക് അര്‍ജന്‍ ജന്യ സംഗീതം നിര്‍വഹിച്ചിരിക്കുന്നു. സംഗീത സംവിധായകന്റെ നൂറാമത്തെ ചിത്രമാണിത്. രാമുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏപ്രില്‍ 26ന് ചിത്രം തീയറ്ററുകളിലെത്തും. 

 

2018ല്‍ ഇറങ്ങിയ തമിഴ് ചിത്രങ്ങളില്‍ ജനപ്രീതി നേടിയ ചിത്രങ്ങളിലൊന്നായിരുന്നു 96. സി പ്രേംകുമാര്‍ ആണ് സംവിധാനം. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ 96ല്‍ നായികയായെത്തിയത് തൃഷയായിരുന്നു. വിജയ് സേതുപതിയുടെയും ചിത്രത്തിലെ കൗമാരകഥാപാത്രങ്ങളുടെയും അഭിനയപ്രകടനം സിനിമയ്ക്കു കരുത്തായി.

 

വിവാഹത്തോടെ ഇടവേളയെടുത്ത നടി അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 99. കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു ഭാവന. 

 

അതേസമയം, തമിഴില്‍ വലിയ വിജയമായ 96ന്റെ തെലുങ്ക് റീമേക്കും അണിയറയില്‍ പുരോഗമിക്കുകയാണ്. ശർവാനന്ദും സമാന്തയുമാണ് തെലുങ്കില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com