ADVERTISEMENT

ലോകം മുഴുവനുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന അവഞ്ചേർസ്: എൻഡ് ഗെയിം അവസാന ട്രെയിലർ റിലീസ് ചെയ്തു. കഴിഞ്ഞ പതിനൊന്ന് വർഷങ്ങൾകൊണ്ട് കോടിക്കണക്കിനുള്ള പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ മാർവൽ സിനിമാറ്റിക് യൂണിവേർസിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ് ഈ ട്രെയിലർ.

Marvel Studios’ Avengers: Endgame | “To the End”

 

2008ൽ റിലീസ് ചെയ്ത അയൺമാനിലൂടെയാണ് മാർവൽ സിനിമാറ്റിക് യൂണിവേർസ് കളത്തിലിറങ്ങുന്നത്. പിന്നീടുള്ള 21 സിനിമകള്‍ ചരിത്രം തന്നെയായിരുന്നു. ആ യാത്രയുടെ അവസാനമാണ് അവഞ്ചേർസ്: എൻഡ് ഗെയിം.

 

കഴിഞ്ഞ വർഷം ഡിസംബർ 7നാണ് അവഞ്ചേർസ്: എൻഡ് ഗെയിം ആദ്യ ടീസർ ട്രെയിലർ പുറത്തിറക്കുന്നത്. കടന്നുപോയ 21 സിനിമകളിലെയും രംഗങ്ങൾ ഉൾപ്പെടുത്തിയാണ് എന്‍ഡ് ഗെയിമിന്റെ അവസാന ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നതും. ചിത്രം ഏപ്രിൽ 26ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com