ADVERTISEMENT

മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം വരുമെന്ന സൂചന പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയുടെ അവസാന ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തതോടെയാണ് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്.

 

മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്‌റാം എന്ന അധോലോക നായകന്റെ ഫസ്റ്റ്ലുക്ക് ആണ് പൃഥ്വിരാജ് അവസാനപോസ്റ്ററിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അവസാനം...ആരംഭത്തിന്റെ തുടക്കം എന്ന അടിക്കുറിപ്പും. നേരത്ത സിനിമയുടേതായി 30 ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു.

 

എന്തായാലും ഖുറേഷി അബ്റാമിന്റെ പോസ്റ്ററിനു താഴെ ലൂസിഫർ 2 ഉണ്ടെന്ന ഉറച്ച നിലപാടിലാണ് ആരാധകർ. പൃഥ്വിരാജും കഴിഞ്ഞ ദിവസങ്ങളിലായി ഇതുസംബന്ധിച്ച ചില സൂചനകൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com