ADVERTISEMENT

രൂപേഷ് പോൾ സംവിധാനം ചെയ്ത വിവാദചിത്രം കാമസൂത്ര 3ഡിയിലെ നായിക സൈറ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് താരത്തിന്റെ അന്ത്യമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കാമസൂത്രയിലെ നായികയായിരുന്ന ഷെർലിൻ ചോപ്രയ്ക്ക് പകരക്കാരിയായാണ് സൈറാ ഖാൻ എത്തിയത്. ‘കാമസൂത്രയിൽ അവർ അഭിനയിച്ചത് ഏറെ വെല്ലുവിളികൾ നേരിട്ടാണ്. മാധ്യമങ്ങളും അവരുടെ കുടുംബവുമൊക്കെ തീരുമാനത്തെ എതിർത്തിരുന്നു. പക്ഷേ അതിനെയൊന്നും വകവയ്ക്കാതെ അവർ ചിത്രത്തിൽ അഭിനയിച്ചു’ സംവിധായകനായ രൂപേഷ് പോൾ പറഞ്ഞു. 

‘അവരുടെ മരണവാർത്ത മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. സത്യത്തിൽ വലിയ ഞെട്ടലാണ് വാർത്തയുണ്ടാക്കിയത്. ജീവിച്ചിരുന്ന കാലത്ത് അവർക്ക് അർഹിച്ച അംഗീകാരം ലഭിച്ചിരുന്നില്ല. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ’ രൂപേഷ് കൂട്ടിച്ചേർത്തു. കാമസൂത്ര 3ഡി 2013–ൽ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com