ADVERTISEMENT

ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ് നന്ദന വർമ. സ്പിരിറ്റ് എന്ന സിനിമയിലൂടെ അഭിനയം തുടങ്ങിയ നന്ദന അയാളും ഞാനും തമ്മിൽ, മിലി, ലൈഫ് ഒാഫ് ജോസൂട്ടി തുടങ്ങി ബാലതാരങ്ങൾക്ക് പ്രാധാന്യമുള്ള നിരവധി സിനിമകളിലഭിനയിച്ചു. ഗപ്പി എന്ന സിനിമയിലെ നായികാ വേഷത്തോളം പോന്ന റോളാണ് നന്ദനയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. 

 

നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പുതിയ ചിത്രങ്ങൾ സ്ഥിരമായി പങ്കു വയ്ക്കാറുള്ള നന്ദന ടിക്ടോക് വിഡിയോകൾ പോലെ രസകരമായ വിഡിയോകളും പോസ്റ്റ് ചെയ്യാറുണ്ട്. അതു കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ നന്ദനയ്ക്ക് ആരാധകർ ഏറെയാണ്. 

 

ഗപ്പി എന്ന ചിത്രത്തിലെ നന്ദനയുടെ ആമിന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം പുറത്തിറങ്ങിയതോടെ ആമിനയ്ക്ക് ആരാധകരുമേറി. ഇപ്പോൾ പഠനത്തിൽ ശ്രദ്ധ ചെലുത്തിയിരിക്കുന്ന താരത്തിന്റെ പുതിയ സിനിമകൾ ഏതൊക്കെയെന്ന് അറിവായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com