ADVERTISEMENT

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. നവംബറോടെ ഇരുവരുടെയും വിവാഹനിശ്ചയമുണ്ടാകും. നാലുവർഷമായി നയൻതാരയും വിഘ്നേഷും പ്രണയത്തിലാണ്. അടുത്തവർഷം ആദ്യത്തോടെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

 

2018ൽ ഒരു അവാർഡ് വേദിയിൽ വിഘ്നേഷിനെ നയൻതാര ഭാവി വരൻ എന്ന് വിശേഷിപ്പിച്ചിരുന്നു. അതോടെയാണ് ഇരുവരും തമമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. തമിഴ് ആചാരപ്രകാരവും ക്രിസ്ത്യൻ രീതിയിലും വിവാഹം നടത്താൻ ബന്ധുക്കൾ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. 

 

2015ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽവെച്ചാണ് നയൻതാരയും വിഘ്നേഷും കാണുന്നത്. തിരക്കുള്ള ഷൂട്ടിങ്ങിന്റെ ഇടയ്ക്കും വിഘ്നേഷിനൊപ്പം ചെലവിടാന്‍ സമയം കണ്ടെത്താൻ നയൻതാര ശ്രദ്ധിക്കാറുണ്ട്. ഇരുവരും ഒരുമിച്ച് പിറന്നാൾ ആഘോഷിക്കുന്നതിന്റെയും തമിഴ് പുതുവർഷം ആഘോഷിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ വൈറലായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com