ADVERTISEMENT

ഫഹദ് ഫാസിലിനെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ നീതേഷ് തിവാരി. ഫഹദ് ഗംഭീര അഭിനേതാവാണെന്നും കുറച്ച് താമസിച്ചെങ്കിലും അദ്ദേഹത്തിന്റെ ആരാധകനാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും നിതേഷ് ട്വീറ്റ് ചെയ്തു. ഫഹദ് ഫാസിലിന്റെ കരിയറില്‍ ശ്രദ്ധേയമായ നാല് സിനിമകളെക്കുറിച്ചും നിതേഷ് പറയുകയുണ്ടായി. മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്‌സ്, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളാണ് നിതേഷിനെ ഫഹദിന്റെ ആരാധകനാക്കി മാറ്റിയത്.

 

ഫഹദ് ഫാസില്‍ ഏതു കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണെന്നും നിതേഷ് പറയുന്നു. ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെടുന്നുണ്ട്.

 

ചില്ലർ പാർട്ടി എന്ന സിനിമയിലൂടെ സംവിധാനരംഗത്തെത്തിയ നിതീഷ്, ബോളിവുഡിൽ അറിയിപ്പെടുന്ന തിരക്കഥാകൃത്ത് കൂടിയാണ്. ആമിര്‍ ഖാന്റെ സൂപ്പർഹിറ്റ് ചിത്രം ദംഗൽ തിരക്കഥ എഴുതി സംവിധാനം ചെയ്തത് നിതീഷ് ആയിരുന്നു.

 

ഫഹദ് ഫാസിലിനെക്കുറിച്ചുളള ദംഗല്‍ സംവിധായകന്റെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേര്‍ ഫഹദിന്റെ പഴയ സിനിമകളും കാണണമെന്ന് സംവിധായകനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തൊണ്ടി മുതലും ദൃക്സാക്ഷിയും, കാര്‍ബണ്‍, ചാപ്പാകുരിശ്, നോര്‍ത്ത് 24 കാതം, ആമേന്‍ തുടങ്ങിയ ഫഹദിന്റെ മറ്റു സിനിമകളുടെ പേരുകളാണ് ആരാധകർ നിർദേശിച്ചിരിക്കുന്നത്.

 

തിരഞ്ഞെടുത്തു തന്ന സിനിമകൾക്ക് നന്ദിയുണ്ടെന്നും തീർച്ചയായും കാണുമെന്നും നിതേഷ് ആരാധകരെ അറിയിച്ചു.

 

ട്രാന്‍സ് എന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com