ADVERTISEMENT

പത്താം ക്ലാസ് പരീക്ഷയെഴുതാൻ കുതിരപ്പുറത്ത് പോയി സൈബർ ലോകത്ത് താരമായ സി.എ. കൃഷ്ണയെ സന്ദർശിച്ച് സന്തോഷ് പണ്ഡിറ്റ്. അപാരമായ ആത്മവിശ്വാസവും ധൈര്യവും പക്വതയുമുള്ള പെൺകുട്ടിയാണ് കൃഷ്ണയെന്ന് പണ്ഡിറ്റ് പറയുന്നു

 

എസ്എസ്‍എൽസി പരീക്ഷയ്ക്ക് പോലും കുതിര സവാരി നടത്തി സ്കൂളില്‍ പോകുന്ന കൃഷ്ണ എന്ന 16 വയസ്സൂള്ള മിടുക്കി കുട്ടിയെ നേരില്‍ കണ്ട് അഭിനന്ദിക്കുവാൻ തൃശൂ൪ ജില്ലയിലെ മാളക്കടുത്തുള്ള കൊച്ചുഗ്രാമത്തില്‍ പോയിരുന്നു.

 

അജയ് കാളിന്ദിയുടേയും, ഇന്ദുവിന്റെയും മകളായ അപാര ആത്മ വിശ്വാസവും, ധൈര്യവും , പക്വതയുമുള്ള കൃഷ്ണയാണ് യഥാ൪ത്ഥ ഉരുക്കു വനിത..മോള് ഈ നാട്ടിലെ എല്ലാ കുട്ടികൾക്കും യുവതികൾക്കും ഒരു മാതൃകയാണ്..

 

(വാല്‍കഷ്ണം.. കുതിരയുടെ അടുത്ത് വളരെ പേടിച്ചാണ് ഞാൻ നിൽക്കുന്നത്. വലിയ ധൈര്യവാനാണെന്ന് കാണിക്കാൻ ചുമ്മാ ചിരിക്കുന്നതാ. എന്നെ കണ്ടതു മുതല്‍ അവിടുത്തെ കുതിരകള്‍ ഭീകരമായി നോക്കി കണ്ണുരുട്ടി. കേരളം മുഴുവൻ അറിയപ്പെടുന്ന "ചെറിയ" സ്റ്റാറാണെന്ന് ആ പെണ്ണു കെട്ടാത്ത കുതിരയ്ക്ക് അറിയില്ലല്ലോ..പേടി പുറത്തു കാണിക്കാതെ ഞാനൊപ്പിച്ചു. ഓ എന്നെ സമ്മതിക്കണം..)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com