ADVERTISEMENT

നടനും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒമർ ലുലു. ലൂസിഫറിലെ ഐറ്റം ഡാൻഡിനെച്ചൊല്ലിയുണ്ടായ വിവാദത്തിലാണ് ഒമർ ലുലുവിന്റെ പ്രതികരണം. ''ഒരുപാട് ചർച്ചയ്‌ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാലുമാറരുത്''-ഒമർ ലുലു ഫെയ്സ്ബുക്കിൽ കുറിച്ചു. 

 

സ്ത്രീവിരുദ്ധ സിനിമകളിൽ അഭിനയിക്കില്ലെന്നും അത്തരം ഡയലോഗുകൾ പറയില്ലെന്നും പ്രഖ്യാപിച്ച പൃഥ്വി ആദ്യചിത്രത്തിൽ തന്നെ ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയത് വിവാദത്തിനും ചർച്ചകള്‍ക്കും വഴിവച്ചിരുന്നു

 

മോഹൻലാൽ നായകനായെത്തിയ ലൂസിഫറിന്റെ ക്ലൈമാക്സ് രംഗത്തിലാണ് ഐറ്റം ഡാൻസ് ഉൾപ്പെടുത്തിയിരുന്നത്. ഡാൻസ് ബാറിൽ ഐറ്റം ഡാൻസ് അല്ലാതെ ഓട്ടൻ തുള്ളൽ കാണിക്കാൻ പറ്റുമോ എന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. 

 

ചങ്ക്സ് സിനിമയുടെ രണ്ടാം ഭാഗമാണ് ഒമർ ലുലുവിന്റെ പുതിയ ചിത്രം. ബാലു വര്‍ഗീസും ഹണിറോസും തന്നെയാണ് രണ്ടാംഭാഗത്തിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചങ്ക്‌സ് 2 കണ്‍ക്ലൂഷന്‍ എന്നാണ് ചിത്രത്തിന്റെ േപര്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com