ADVERTISEMENT

ഐശ്വര്യ റായ് ബച്ചനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്തു വീണ്ടും ഐശ്വര്യ വിഷയത്തിൽ വിവാദ നായകനായിരിക്കുകയാണ് വിവേക് ഒബ്റോയ്. കടുത്ത വിമർശനങ്ങളെത്തുടർന്ന് വിവേക് ട്വീറ്റ് പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർണമായി അവസാനിച്ചിട്ടില്ല. വിവേകിന്റെ ട്വീറ്റ് കണ്ടു രോഷാകുലനായ അഭിഷേക് ബച്ചനെ അനുനയിപ്പിക്കാൻ ഐശ്വര്യ റായ് തന്നെ മുൻകൈ എടുക്കേണ്ടി വന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

 

Vivek Oberoi Meme | Troll | Aiswarya Rai Bachchan

അഭിപ്രായ സർവെ, എക്സിറ്റ് പോൾ, തിരഞ്ഞെടുപ്പു ഫലം എന്നിവയെ ഐശ്വര്യ റായ് ബച്ചന്റെ വ്യക്തിജീവിതവുമായി താരതമ്യപ്പെടുത്തുന്ന മീം ട്വീറ്റ് ചെയ്തതാണ് വിവേക് ഒബ്റോയിയെ വെട്ടിലാക്കിയത്. ഐശ്വര്യ, ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യയ്ക്കും ഒപ്പം നിൽക്കുന്ന ചിത്രവും, സൽമാനും വിവേക് ഒബ്റോയിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങളുമാണ് മീമിന് ഉപയോഗിച്ചത്. വിവേകിന്റെ ട്വീറ്റിനെതിരെ ബോളിവുഡ് താരങ്ങളും ദേശീയ വനിതാ കമ്മീഷനും രംഗത്തു വന്നു. ഇന്ത്യയിൽ വിവാദം അരങ്ങുതകർക്കുമ്പോൾ, ഫ്രാൻസിലെ കാൻസ് ചലച്ചിത്രമേളയുടെ വേദിയിലായിരുന്നു ഐശ്വര്യ.  

 

സാധാരണ രീതിയിൽ നിയന്ത്രണം കൈവിടാത്ത അഭിഷേക് ബച്ചൻ ഈ വിഷയത്തിൽ രോഷാകുലനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. വിവേക് ഒബ്റോയിക്ക് അതേ നാണയത്തിൽ തന്നെ മറുപടി കൊടുക്കണമെന്ന വാശിയിലായിരുന്ന അഭിഷേകിനെ അനുനയിപ്പിക്കാൻ ഐശ്വര്യ റായ് തന്നെ വേണ്ടി വന്നുവെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. മാധ്യമശ്രദ്ധ നേടാനുള്ള വിവേക് ഒബ്റോയിയുടെ ശ്രമങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നായിരുന്നു ഐശ്വര്യയുടെ നിലപാട്. വിവേക് ഒബ്റോയ് നായകനാകുന്ന 'പി.എം നരേന്ദ്രമോദി' എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവേകിന്റെ അനാവശ്യ പ്രസ്താവനകളെന്ന് താരം ചൂണ്ടിക്കാട്ടി. അതിനോടു പ്രതികരിക്കുന്നത് വിവേക് ഒബ്റോയിക്ക് അനാവശ്യ മാധ്യമശ്രദ്ധ നൽകുന്നതിനാകും ഉപകരിക്കുകയെന്നും ഐശ്വര്യ, അഭിഷേകിനോട് പറയുകയുണ്ടായി. 

 

ഇതിനിടെ വിവാദ ട്വീറ്റ് പിൻവലിച്ച് വിവേക് ഒബ്റോയ് ഖേദം പ്രകടിപ്പിച്ചെങ്കിലും ട്വീറ്റിന്റെ പേരിൽ തന്നെ വിമർശിച്ച സോനം കപൂറിനെ താരം പരിഹസിച്ചു. അമിതാഭിനയം വേണ്ടെന്നാണ് സോനത്തിനോട് വിവേക് പറഞ്ഞത്.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com