ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച മേജർ രവിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. എറണാകുളത്ത് സിപിഎം സ്ഥാനാർഥി പി.രാജീവിന് വോട്ടഭ്യർഥിച്ച് എത്തിയ മേജർ രവിയുടെ നാടകമാണ് ഈ അഭിന്ദനങ്ങൾ എന്നായിരുന്നു കൂടുതൽ കൂടുതല്‍ ആളുകളുെടയും പരാതി. ഒടുവിൽ വിമർശനങ്ങൾക്കു മറുപടിയുമായി താരം തന്നെ എത്തി.

 

‘നിങ്ങൾ പി. രാജീവിന് വോട്ടഭ്യർഥിച്ച് സിപിഎം േവദിയിലെത്തിയിരുന്നില്ലേ. ഒടുവിൽ ഫലം വന്നപ്പോൾ മോദി നല്ലവനായി. ഇൗ നാടകങ്ങൾ ഒഴിവാക്കിക്കൂടേ’ എന്നാണ് ഒരു യുവാവ് കമന്റ് ചെയ്തത്. ഇതിന് കൃത്യമായ മറുപടിയാണ് മേജർ രവി നൽകിയത്. ‘രാജീവ് എന്റെ സുഹൃത്താണ്. ആ പരിപാടിയിലേക്ക് എന്ന ക്ഷണിച്ചു. ‍ഞാൻ പോയി. എനിക്ക് എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുണ്ട്. എന്നു വച്ച് ഞാനൊരു പ്രത്യേക പാർട്ടിയെയും പിന്തുണക്കുന്ന വ്യക്തിയാണ് എന്നല്ല. മോദി എന്റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്നും ഞാൻ അദ്ദേഹത്തിന്റെ പിന്‍ഗാമി ആയിരിക്കും. ഇത് എന്റെ അഭിപ്രായമാണ്.’ മേജർ രവി പറഞ്ഞു.

 

തിരഞ്ഞെടുപ്പില്‍ മോദി സർക്കാർ നേടിയ വിജയത്തിൽ മേജർ രവി കുറിച്ചത് ഇങ്ങനെ: പ്രതിപക്ഷം ആരോപിക്കുന്നത് പോലെ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രാജ്യത്ത് വർഗീയ സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. എനിക്ക് ഉറപ്പുണ്ട്, മോദി ജി രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യും. നമ്മുടെ രാജ്യം ആ കൈകളിൽ സുരക്ഷിതമായിരിക്കും. മോദി ജീ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ജയ് ഹിന്ദ്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com