ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ പല വിധത്തിലുള്ള ശല്യങ്ങൾ നേരിടുന്നവരാണ് സിനിമാ പ്രവർത്തകർ. മോശം കമന്റുകൾ, വ്യാജ പ്രൊഫൈലുകൾ, ഭീഷണി തുടങ്ങിയവ ചിലത് മാത്രം. സംവിധായകനും നടനുമായ ജൂഡ് ആന്റണിയുടെ അസിസ്റ്റന്റ് ചമഞ്ഞയാളുടെ കള്ളക്കള്ളിയാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 

 

aparna-jude-1

ജൂഡിന്റെ സംവിധാന സഹായിയെന്ന പേരിൽ ബാബു ജോസഫ് എന്നയാളാണ് തട്ടിപ്പ് നടത്തിയത്. നടി അപർണ ബാലമുരളിയെ ആണ് ഇയാൾ ഫെയ്സ്ബുക്കിലൂടെ കബളിപ്പിക്കാൻ നോക്കിയത്. താൻ ജൂഡിന്റെ അസിസ്റ്റന്റ് ആണെന്നും പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണെന്നും ‌നടിക്ക് അയച്ച മെസേജിൽ പറയുന്നു. ചിത്രത്തിലെ കഥാപാത്രത്തിന് അപർണ അനുയോജ്യയാണ്. കോൺടാക്ട് നമ്പറിനായി ‘അമ്മ’ യിൽ ബന്ധപ്പെട്ടപ്പോൾ താങ്കൾ അംഗമല്ലെന്ന മറുപടിയാണ് ലഭിച്ചത്. 

 

ഫോൺ നമ്പർ മെയിൽ ചെയ്യണം. ഡേറ്റിനെക്കുറിച്ചും മറ്റും സംസാരിക്കാനുണ്ട്– ഇതായിരുന്നു ‘അസിസ്റ്റന്റി’ന്റെ സന്ദേശം. ഇതിന് അപർണ മറുപടിയും നൽകി. തന്റെ നമ്പർ ജൂഡ് ചേട്ടന്റെ കയ്യിൽ ഉണ്ട്. അദ്ദേഹത്തിൽ നിന്ന് വാങ്ങാൻ നടി പറഞ്ഞു. അപാകത തോന്നിയ അപർണ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ ജൂഡിന് കൈമാറി. അപ്പോഴാണ് തനിക്ക് അങ്ങനൊരു സംവിധാന സഹായി ഇല്ലെന്നു ജൂഡ് പറയുന്നത്.

 

തുടർന്ന് അപർണയുടെ സ്ക്രീൻഷോട്ട് സഹിതം ജൂഡ് ഫെയ്സ്ബുക്കിൽ പങ്കുവച്ചു. തന്റെ സഹായി എന്ന് പേരിൽ സിനിമാരംഗത്തുള്ള പ്രശസ്തർക്ക് സന്ദേശങ്ങൾ അയക്കുന്ന തട്ടിപ്പുകാരൻ ഇറങ്ങിയിട്ടുണ്ട്. എനിക്ക് അങ്ങനൊരാളില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ നേരിട്ട് തന്നെ അറിയിക്കണമെന്നും ജൂഡ് കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com