ADVERTISEMENT

പാർലമെന്റിലെ ആദ്യ സന്ദർശനം ആഘോഷമാക്കി നിയുക്ത എംപിമാരായ നുസ്രത്ത് ജഹാനും മിമി ചക്രബർത്തിയും. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരായാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.

 

കൂളിങ് ഗ്ലാസിൽ പാന്റും ഷര്‍ട്ടും ധരിച്ചാണ് ഇവർ പാര്‍ലമെന്റിലെത്തിയത്. സാധാരണയായി വനിത എംപിമാര്‍ സാരിയോ സാല്‍വാര്‍ കമ്മീസോ ധരിച്ചാണ് പാർലമെന്റിൽ എത്തുക. അതുകൊണ്ടുതന്നെ ഇവരുടെ വസ്ത്രരീതി പലർക്കും അത്ര പിടിച്ചില്ല. സമൂഹമാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.

 

പാര്‍ലമെന്റ് ഫോട്ടോ സ്റ്റുഡിയോ അല്ല എന്നാണ് ഒരാളുടെ കമന്റ്. അതേസമയം സ്വന്തം ഇഷ്ടമുള്ള വസ്ത്രം ധരിച്ചെത്തിയ ഇവരെ അഭിനന്ദിക്കുന്നവരുമുണ്ട്. പാര്‍ലമെന്റിന്റെ ഇനി മാറ്റത്തിന്റെ കാറ്റ് വീശുമെന്നും ഇവർ പറയുന്നു. വെളുത്ത ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു മിമി ചക്രബര്‍ത്തിയുടെ വേഷം. നീല കളറുള്ള പാന്റ്‌സും ടോപ്പുമായിരുന്നു നുസ്രത്ത് ധരിച്ചത്.

 

ഇത്തവണ ലോക്‌സഭയിലേക്കു ജയിച്ചു കയറിയ വനിതകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട രണ്ടു പേരുകളാണു ബംഗാളി സിനിമാതാരങ്ങളായ മിമി ചക്രവര്‍ത്തി, നുസ്രത്ത് ജഹാൻ എന്നിവരുടേത്. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച അന്നു മുതൽ കടുത്ത ലൈംഗിക അധിക്ഷേപങ്ങൾക്കാണ് ഇരുവരും വിധേയരായത്.

 

തൃണമൂലിന്റെ കുത്തക മണ്ഡലങ്ങളായിരുന്ന ജാദവ്പുരിൽ നിന്നും ബസീര്‍ഹട്ടിൽ നിന്നുമാണ് യഥാക്രമം ഇരുവരും മത്സരിച്ചത്. ജാദവ്പുരിൽ നിന്ന് 2.95 ലക്ഷം വോട്ടുകള്‍ക്കായിരുന്നു മിമിയുടെ ജയം.  ബസീർഹട്ടിൽ നിന്ന് മൂന്നരലക്ഷം വോട്ടുകൾക്ക് നുസ്രത്ത് ജഹാന്റെ ആധികാരിക ജയം. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 1.30 ലക്ഷം വോട്ടുകള്‍ക്കു താഴെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലങ്ങളിൽ നിന്നായിരുന്നു മൃഗീയ ഭൂരിപക്ഷത്തിൽ ഇരുവരും ജയിച്ചത്. ഇത്തവണ സംസ്ഥാനത്ത് ഏറ്റവുമധികം ഭൂരിപക്ഷം നേടിയ രണ്ടാമത്തെ വ്യക്തിയാണ് നുസ്രത്ത് ജഹാന്‍. മിമി അഞ്ചാമത്തെയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com