ADVERTISEMENT

ലാൽ ജോസ് എന്ന സംവിധായകൻ മലയാള സിനിമയ്ക്കു നൽകിയ ഏറ്റവും മികച്ച സംഭാവനകളിലൊന്ന് പ്രതിഭയുള്ള നായികമാരെ കണ്ടെത്തിയതാകും. തന്റെ സിനിമകളിലൂടെ പരിചയപ്പെടുത്തിയ നായികമാരോടു ഊഷ്മളമായ ഹൃദയബന്ധം സൂക്ഷിക്കുന്ന ലാൽ ജോസ് അക്കാര്യം പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്. അതു തെളിയിക്കുന്നതായിരുന്നു ലാൽ ജോസിന്റെ മകൾ ഐറിന്റെ വിവാഹനിശ്ചയ ചടങ്ങ്. ആൻ അഗസ്റ്റിൻ, അനുശ്രീ, മുക്ത തുടങ്ങി ലാൽ ജോസിന്റെ സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ചവരും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായിരുന്ന നായികമാകും ചടങ്ങിനെത്തി. 

 

shruthi
lena-manju
wedding-q
archana
anna-bena
anusrre3
premachandran
muktha-rimi
anna-familiy

പൊതുചടങ്ങുകളിൽ അപൂർവമായി മാത്രം പങ്കെടുക്കുന്ന ആൻ അഗസ്റ്റിൻ ചടങ്ങിനെത്തിയത് ആരാധകർ ആഘോഷമാക്കി. ഒരു ഇടവേളയ്ക്കു ശേഷമാണ് ആനിനെ ആരാധകർ കാണുന്നത്. ഇളം പിങ്ക് നിറത്തിലുള്ള സാരിയിൽ സ്റ്റൈലിഷ് ആയാണ് താരം വിവാഹനിശ്ചയ വിരുന്നിൽ പങ്കെടുക്കാനെത്തിയത്. നിരവധി പേർ താരത്തിനൊപ്പം സെൽഫി എടുക്കാൻ തിരക്കു കൂട്ടി. എൽസമ്മ എന്ന ആൺകുട്ടി എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് ആൻ അഗസ്റ്റിൻ സിനിമയിലെത്തുന്നത്. 

priyanka-partvathy1
babymol
priyanka-parvatvathy
anna-reshma
surabhi
priyanka-partvathy
anusree
anna-reshma-latest
navya-nair-son
navya-nair-s-
navya-nair-s-1
navya-nair-s-11

 

Lal Jose Daughter Wedding Engagement Reception
Lal Jose Daughter Wedding Engagement Reception2

ഡയമണ്ട് നെക്ക്ളെസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുശ്രീ ആയിരുന്നു ചടങ്ങിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. ചുവപ്പു സാരിയിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് അനുശ്രീ എത്തിയത്. ലാൽ ജോസുമായി ആഴമുള്ള ഹൃദയബന്ധം സൂക്ഷിക്കുന്ന മുക്തയും ചടങ്ങിനെത്തി. ഭർത്താവിനും മകൾക്കുമൊപ്പമാണ് മുക്ത എത്തിയത്. പൂർണിമ ഇന്ദ്രജിത്ത്, നവ്യ നായർ, അന്ന രാജൻ തുടങ്ങിയവരും ചടങ്ങിനെത്തി.  

 

ലാൽ ജോസ് വിധികർത്താവായിരുന്ന മഴവിൽ മനോരമയിലെ നായിക നായകൻ എന്ന പരിപാടിയിലെ മത്സരാർത്ഥികളായിരുന്ന ദർശനയും വിൻസിയും വിരുന്നിനെത്തിയിരുന്നു. ലാൽ ജോസിന്റെ പുതിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത് ഇവരാണ്. നാൽപത്തിയൊന്ന് എന്ന ചിത്രത്തിന്റെ റിലീസിനു ശേഷമായിരിക്കും ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com