ADVERTISEMENT

സൂര്യ നായകനാകുന്ന സെല്‍വരാഘവന്‍ ചിത്രം എന്‍ജികെ തിയറ്ററുകളിലെത്തി. റിലീസ് െചയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ പുലർച്ചെ ഏഴ് മണി മുതൽ ഫാൻസ് ഷോ പ്രദർശനം നടന്നിരുന്നു. 

 

നന്ദഗോപാലൻ കുമരൻ എന്ന രാഷ്്ട്രീയ പ്രവർത്തകനായി സൂര്യ എത്തുന്നു. സൂര്യയുടെ അഭിനയപ്രകടനം തന്നെയാകും ചിത്രത്തിന്റെ പ്രധാന ആകർഷണം.

 

പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ സായി പല്ലവിയാണ് നായിക. രാകുല്‍ പ്രീത് സിങ്, ബാല സിങ് എന്നിവരാണ് മറ്റുതാരങ്ങള്‍. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര്‍ പ്രകാശ്ബാബു, എസ്ആര്‍ പ്രഭു എന്നിവര്‍ ചേര്‍ന്നാണ് നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com