ADVERTISEMENT

സൂപ്പർ ഹീറോ ചിത്രം അവഞ്ചേർസിലൂടെ ലോകം മുഴുവന്‍ ആരാധകരുള്ള കഥാപാത്രമാണ് തോർ. കൂറ്റൻ ചുറ്റികയും ചുഴറ്റി കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന കരുത്തൻ. ഹോളിവുഡ് താരം ക്രിസ് ഹെംസ്‌വർത്ത് ആണ് തോറിനെ വെള്ളിത്തിരയിൽ ഗംഭീരമാക്കിയത്. ക്രിസ് ഹെംസ്‌വർത്തും മലയാളി താരം തമ്പി ആന്റണിയും തമ്മിലൊരു ബന്ധമുണ്ട്. ഒരുപക്ഷേ വിശ്വസിക്കാൻ നിങ്ങൾക്കും പ്രയാസമായിരിക്കും.

 

CA$H (2010) Trailer #1

ഇന്നത്തെ സൂപ്പർതാരമായ ക്രിസ് അഭിനയം തുടങ്ങുന്നത് മലയാളി താരം തമ്പി ആന്റണിയുടെ നേരെ തോക്കു ചൂണ്ടിയാണ്. അതെ, 2010ൽ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം കാഷിലൂടെയാണ് ക്രിസ് ഹെംസ്‌വർത്ത് അമേരിക്കയിൽ നായകനിരയിൽ മുൻപന്തിയിൽ എത്തുന്നത്. ഈ ചിത്രത്തില്‍ പ്രധാനവേഷത്തിൽ തമ്പി ആന്റണിയും അഭിനയിച്ചിരുന്നു. ക്രിസിന്റെ ആദ്യ സീൻ തമ്പി ആന്റണിക്കൊപ്പമായിരുന്നു.

 

ഇതിനു മുമ്പ് രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചിരുന്നെങ്കിലും അമേരിക്കയിൽ എത്തിയ ശേഷം ക്രിസ് ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരുന്നു കാഷ്. നടന്റെ കരിയറിൽ നിർണായക സ്വാധീനം ചെലുത്തിയതും ചിത്രത്തിലെ സാം എന്ന കഥാപാത്രമാണ്. കാഷ് പുറത്തിറങ്ങി തൊട്ടടുത്ത വർഷം മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് അദ്ദേഹത്തിനെ തോർ ആയി തിരഞ്ഞെടുത്തു. പിന്നീട് ഈ നടന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

Thor Tries To Lift His Hammer (Scene) Movie CLIP HD

 

thampy-antony-cash

ക്രിസുമായുള്ള സൗഹൃദം തമ്പി ആന്റണി സമൂഹമാധ്യമത്തിൽ കുറിച്ചത് ഇങ്ങനെ–

 

ചില സൗഹൃദങ്ങൾ അങ്ങനെയാണ്. ഒരുപാടടുത്താലും പിന്നെ നമുക്കെത്തപ്പെടാൻ പറ്റാത്തത്ര ഔന്നിത്യങ്ങളിൽ എത്തിയിരിക്കും. ഒരുപക്ഷേ അവർ നമ്മളെ മറന്നിട്ടില്ലായിരിക്കും. എന്നാലും സാഹചര്യത്തിന്റെയും പ്രശസ്തിയുടെയും കടലാഴങ്ങളിൽപെട്ടു നട്ടം തിരിയുന്നതാവാം. എന്തായാലും ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ഉയരങ്ങളിലേക്കു എത്തിനിൽക്കുന്ന ആ കൂട്ടുകാരനിൽ, ആ വലിയ നടന്റെ ഉയർച്ചയിൽ  ഞാനിന്നഭിമാനിക്കുന്നു. ആദ്യ സിനിമയിൽത്തന്നെ എന്റെ നേരെ തോക്കു ചൂണ്ടിക്കൊണ്ടാണ് ഇന്നത്തെ ഈ സൂപ്പർ സ്റ്റാർ ക്രിസ് ഹെംസ്‌വർത്ത് അഭിനയം തുടങ്ങുന്നതെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. 

 

ഒന്നിച്ചു ഷിക്കാഗോയിലെ തെരുവീഥികളിലൂടെ എത്രയോ ദിവസം കറങ്ങി നടന്നിരുന്നു. മറ്റൊരു ഹോളിവുഡ് താരം ഷോൺ ബീനുമായി ബാറുകളിൽപോയി മദ്യപിച്ചിട്ടുണ്ടെന്നു പറഞ്ഞാലോ..ഒന്നും എനിക്കുപോലും ഇന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് . അത്രയ്ക്കും ഉന്നതങ്ങളിലാണ് അവരൊക്കെ. എന്നാലും ഇനിയുമൊരിക്കൽ കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ .  Some friendship are like that . Doesn't  matter how close you are they will fly away for there own reasons.

 

സ്റ്റീഫൻ മിൽബൺ സംവിധാനം ചെയ്ത ചിത്രത്തിൽ ബഹദുർജിത് തെജീന്ദെർപീത് സിങ് എന്ന കഥാപാത്രമായാണ് തമ്പി ആന്റണി അഭിനയിച്ചത്.  ഈ സിനിമയിൽ ക്രിസിനെ കൂടാതെ ഷോൺ ബീനും അഭിനയിച്ചിരുന്നു. ഗെയിം ഓഫ് ത്രോൺസിൽ നെഡ് സ്റ്റാർക് എന്ന കഥാപാത്രത്തിലൂടെയും ജയിംസ് ബോണ്ട് ചിത്രം ഗോൾഡൻ ഐയിലെ വില്ലൻ വേഷത്തിലൂടെയും ഷോൺ പ്രശസ്തനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com