ADVERTISEMENT

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിന് മറുപടിയുമായി അനുമോൾ. മരച്ചുവട്ടിൽ പുറം തിരി‌‍ഞ്ഞ് കിടക്കുന്ന ഫോട്ടോ നടി ഇൻസ്റ്റഗ്രാമിൽ‌ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിനു താഴെയാണ് അശ്ലീല പരമാർശവുമായി യുവാവ് എത്തിയത്.

View this post on Instagram

At Chitharal Rock Jain Temple. @rajeevanfrancis click.

A post shared by Anumol (@anumolofficial) on

അടിവസ്ത്രത്തെ പരാമർശിച്ചായിരുന്നു കമന്റ്. മോശം വാക്കുകൾ ഉപയോഗിച്ചുള്ള കമന്റിന് ചുട്ടമറുപടി തന്നെ താരം നൽകി. കമന്റ് ചെയ്ത യുവാവിന്റെ വീട്ടിലുള്ളവരെ പരാമർശിച്ചായിരുന്നു അനുമോളുടെ മറുപടി. ചിതറാൽ ജൈന ക്ഷേത്രം സന്ദർശിക്കുന്നതിടെയായിരുന്നു താരം ഈ ഫോട്ടോ എടുത്തത്.

At the historical Chitharal Rock Jain Temple, an unexplored beauty near TRIVANDRUM.

ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, ഉടലാഴം തുടങ്ങിയ സിനിമകളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. പ്രശസ്ത ചിത്രകാരി ടി.കെ. പത്മിനിയുടെ കഥ പറയുന്ന പത്മിനിയാണ് അനുമോളുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com