ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം  ചെയ്യുന്ന ഗാനഗന്ധർവന്റെ ചിത്രീകരണം ആരംഭിച്ചു. ഗാനമേള ഗായകനായ കലാസദൻ  ഉല്ലാസായി മമ്മൂട്ടി  വേഷമിടുന്ന   ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.

മമ്മൂട്ടി പിഷാരടി ചിത്രത്തിന് തുടക്കം !! ഞെട്ടിച്ചുകൊണ്ട് ലാലേട്ടന്റെ വരവ്

 

ganagandharvan-movie-mammootty-8
ganagandharvan-movie
ganagandharvan-movie-mammootty-4
ganagandharvan-movie-mammootty-3
ganagandharvan-movie-mammootty
ganagandharvan-movie-mammootty-2
ganagandharvan-movie-mammootty-6
ganagandharvan-movie-mammootty-7
ganagandharvan-movie-mammootty-5
ganagandharvan-movie-mammootty-9
ganagandharvan-movie-mammootty-10

രമേശ് പിഷാരടിയും ഹരി പി. നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന  ഗാനഗന്ധർവനിൽ മുകേഷ്, ഇന്നസന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ. ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ , സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. കുറ്റിത്താടിയും തോളൊപ്പം നീട്ടി വളർത്തിയ മുടിയുമായാണ് ചിത്രത്തിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുക. 

 

അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിങും നിർവഹിക്കുന്ന ഗാനഗന്ധർവന്  സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്‌ഷൻസും രമേശ് പിഷാരടി എന്റർടെയ്ൻമെന്റ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവന്റെ നിർമാണം ശ്രീലക്ഷ്മി , ശങ്കർ രാജ് , സൗമ്യ രമേശ് എന്നിവർ ചേർന്നാണ്. പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com