ADVERTISEMENT

പ്രേമം നായിക മഡോണ സെബാസ്റ്റ്യൻ വീണ്ടും മലയാളത്തിൽ സജീവമാകുന്നു. ഈ വർഷം രണ്ട് മലയാളചിത്രങ്ങളിലാണ് നടി അഭിനയിക്കുന്നത്. ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വൈറസ്, പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേർസ് ഡേ.

 

ബ്രദേർസ് ഡേയിൽ പൃഥ്വിയുടെ സഹോദരിയായാകും മഡോണ പ്രത്യക്ഷപ്പെടുക. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

 

ആസിഫ് അലി നായകനായി എത്തിയ ഇബ്‌ലിസിലാണ് മഡോണയെ അവസാനമായി കണ്ടത്. പ്രേമത്തിനുശേഷം ദിലീപിന്റെ കിങ് ലയർ ഉൾപ്പടെ രണ്ടു മലയാളചിത്രങ്ങളില്‍ മാത്രമാണ് നടി നായികയായി എത്തിയത്. 

 

കൊടിഗോബ്ബ 3 എന്ന സിനിമയിലൂെട നടി ഈ വർഷം കന്നഡയിലും അരങ്ങേറ്റം കുറിക്കുന്നു. കൊമ്പ് വച്ച സിങ്കം ഡാ എന്ന തമിഴ് ചിത്രമാണ് മറ്റൊരു പ്രോജക്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com