ADVERTISEMENT

മീ ടൂ വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണുകളാണെന്ന് നടി ഷീല. ഇന്നത്തെ ഭക്ഷണരീതി പുരുഷനെ 90 ശതമാനം മനുഷ്യനായും 10 ശതമാനം മൃഗമായും മാറ്റുകയാണെന്നും ഷീല പറയുന്നു.  ഇത്തരം ഹോർമോണുകളാണ് പുരുഷന്മാരെ മീ ടൂവിന് പ്രേരിതമായ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കുന്നതെന്നും ഷീല വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷീലയുടെ പ്രതികരണം.

 

‘ഇന്ന് സിനിമ ലോകത്ത് സ്ത്രീകളനുഭവിക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ പണ്ടു കാലത്ത് ഇല്ലായിരുന്നു. സിനിമയില്‍ ശല്യംചെയ്തിട്ടില്ല, ബഹുമാനമില്ലായ്മകള്‍ അനുഭവിച്ചിട്ടുമില്ല.’ ഷീല പറയുന്നു.

 

സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണം. ഇത്തരക്കാരെ സാധരണ രീതിയില്‍ നേരിട്ടാല്‍ പോര, അക്രമികളെ കല്ലെറിയാനുള്ള അധികാരം സ്ത്രീകൾക്ക് നൽകണം. ഇത്തരക്കാരുടെ നെറ്റിയിൽ അവർ ചെയ്‌ത തെറ്റ് ടാറ്റൂ ചെയ്‌ത് ഒട്ടിക്കണം. കേരളത്തിൽ താമസമായിരുന്നെങ്കില്‍ വിമൻ ഇൻ സിനിമാ കലക്‌ടീവിൽ അംഗമായിരുന്നേനെയെന്നും ഷീല പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com