ADVERTISEMENT

തിയറ്ററുകളിൽ മികച്ച അഭിപ്രായം നേടി മമ്മൂട്ടി ചിത്രം ഉണ്ട. മെഗാസ്റ്റാറിന്റെ താരപദവി ഉപയോഗിക്കാതെ അഭിനയപ്രകടനംകൊണ്ടും തിരക്കഥയുടെ മികവുകൊണ്ടും ചിത്രം പ്രേക്ഷകരിലേയ്ക്ക് അടുത്തുനിൽക്കുന്നുവെന്നാണ് റിപ്പോർട്ട്. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. 

 

ചിത്രം പ്രഖ്യാപിച്ചത് മുതൽ പേരിലുള്ള കൗതുകം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. പൊലീസ് വേഷത്തിൽ വേറിട്ട പ്രകടനമാണ് മമ്മൂട്ടി കാഴ്ചവയ്ക്കുന്നത്. സബ് ഇൻസ്പെക്ടർ മണികണ്ഠൻ സി.പി. എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.

 

ഛത്തീസ്ഗഡിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് 'ഉണ്ട' പറയുന്നത്. ഹർഷാദിന്റേതാണ് തിരക്കഥ. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയര്‍, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com