പ്രണയവും സസ്പെൻസും നിറച്ച് ലൂക്ക ട്രെയിലർ
Mail This Article
പ്രണയവും സസ്പെൻസും നിറച്ച് ടൊവീനൊ തോമസ് ചിത്രം ലൂക്കയുടെ ട്രെയിലർ. താടി നീട്ടി അടിപൊളി ലുക്കിൽ ടൊവിനോ എത്തുമ്പോൾ മോഡേൺ ലുക്കിൽ അതിസുന്ദരിയായി അഹാനയെയും കാണാം.
പ്രണയചിത്രമെന്നതിലുപരി ആകാംക്ഷ നിറഞ്ഞ നിരവധി സന്ദർഭങ്ങളിലൂടെയാണ് ട്രെയിലർ കടന്നുപോകുന്നത്. നവാഗതനായ അരുൺ ബോസാണ് ചിത്രത്തിന്റെ സംവിധാനം. നിതിൻ ജോർജ്, തലെെവാസൽ വിജയ്, ജാഫർ ഇടുക്കി, പൗളി വിൽസൻ, അന്‍വർ ഷെരീഫ് , വിനീത കോശി, എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ സംഗീത സംവിധായകനായ സൂരജ് എസ്. കുറുപ്പും ചിത്രത്തിലൊരു പ്രധാനവേഷം ചെയ്യുന്നു.
മൃദുല്‍ ജോര്‍ജ്ജും സംവിധായകന് അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിർമാണം.