ADVERTISEMENT

ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്ക് സഹായത്തിന്റെ കരം നീട്ടി സന്തോഷ് പണ്ഡിറ്റ്. കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ കടലോര പ്രദേശങ്ങളിൽ പര്യടനം നടത്തി ബുദ്ധിമുട്ടിലായ മൽസ്യ തൊഴിലാളി കുടുംബങ്ങളെ കണ്ടെത്തി സഹായിക്കുകയാണ് സന്തോഷും സുഹൃത്തുക്കളും. ഇതിന്റെ വിഡിയോയും ചിത്രങ്ങളും താരം തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

 

വ്യക്തിപരമായി സാമ്പത്തിക ഞെരുക്കം ഉളളതിനാൽ അധികം സഹായങ്ങൾ ചെയ്യാൻ സാധിച്ചില്ല എന്നും എങ്കിലും ഇത്തരം പ്രശ്നങ്ങളിൽ പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർ തന്നെ ബന്ധപ്പെടണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

 

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് :

 

എന്റെ കായംകുളം, ഓച്ചിറ , കൊല്ലം മേഖലയിലെ പര്യടനം തുടരുന്നു. ട്രോളിങ് നിരോധനം കാരണം മൽസ്യ തൊഴിലാളികൾ വളരെ ബുദ്ധിമുട്ടിലാണ്, അത്തരം കുടുംബങ്ങളെ കണ്ടെത്തി കുഞ്ഞു സഹായങ്ങൾ ചെയ്യാൻ ശ്രമിച്ചു.

 

കഴിഞ്ഞ പ്രളയ സമയത്തൊക്കെ നമ്മളെ ഒരുപാട് സഹായിച്ച മത്സ്യ തൊഴിലാളികള്‍ അവരുടെ വേദനകളും, പ്രയാസങ്ങളും നമ്മുടെ ഫെയ്സ്ബുക്കിലൂടെ എന്നെ അറിയിക്കുകയായിരുന്നു.

 

അതിലെ സത്യം മനസ്സിലാക്കി പുതിയ സിനിമയുടെ എഡിറ്റിങ് കുറച്ചു ദിവസത്തേക്ക് മാറ്റി വച്ചാണ് കോഴിക്കോടു നിന്നും കായംകുളത്തേക്ക് ഞാൻ വന്നത്. അതിനോടൊപ്പം തന്നെ ആ പ്രദേശത്തെ പീടിക നടത്തുന്ന രോഗബാധിതനായ ഒരു സഹോദരന് പീടിക നന്നായി നടത്താൻ എന്നാൽ കഴിയാവുന്ന രീതിയിൽ കുറച്ചു സാധനങ്ങൾ വാങ്ങി നൽകി..വ്യക്തിപരമായി സാമ്പത്തിക ഞെരുക്കം ഉളളതിനാൽ അധികം സഹായങ്ങൾ ചെയ്യാൻ സാധിച്ചില്ല...

 

ബോട്ടിലൊക്കെ കുറേ സഞ്ചരിച്ചാണ് പല കുടുംബങ്ങളേയും നേരില് കണ്ടത്.പ്രപഞ്ചം Arts and Sports Club ന്റെ സംഭാവനകൾക്കും സഹായങ്ങൾക്കും നന്ദി.

 

പര്യടനം തുടരുന്നു...എന്നാലും ഇത്തരം പ്രശ്നങ്ങളിൽ പെട്ട് ബുദ്ധിമുട്ടനുഭവിക്കുവർ എന്നെ ബന്ധപ്പെടുക...നന്ദി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com