ADVERTISEMENT

പൃഥ്വിരാജ്–മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘ലൂസിഫറി’ന്റെ മേക്കിങ് വിഡിയോ പുറത്ത്. സിനിമയിലെ സംഘട്ടന രംഗത്തിലെ പിന്നാമ്പുറക്കാഴ്ചകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ‘ലൂസിഫര്‍ ബിഹൈന്‍ഡ് ദ സീന്‍ സെഗ്മന്റ് -1’ എന്ന പേരിലിറങ്ങിയ വിഡിയോയില്‍ കടവുളെ പോലെ എന്ന ഗാന പശ്ചാത്തലത്തിലെ സംഘടന രംഗത്തിന്റെ ചിത്രീകരണമാണ് കാണിക്കുന്നത്.

LUCIFER Behind The Scene - Segment 1 | Mohanlal | Prithviraj Sukumaran | Antony Perumbavoor

 

സംവിധായകൻ കൂടിയായ പൃഥ്വി തന്നെയാണ് ആക്‌ഷൻ രംഗങ്ങൾക്കു വേണ്ട നിർദേശം നൽകുന്നത്. സ്റ്റണ്ട് സിൽവയെയും വിഡിയോയിൽ കാണാം. സംവിധായകൻ ഭദ്രനും ആ സമയത്ത് സെറ്റിൽ വന്നിരുന്നു.

 

ലൂസിഫര്‍ റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബിലെത്തിയിരുന്നു. മജ്ഞു വാരിയര്‍, വിവേക് ഒബ്രോയ്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍ തുടങ്ങി വലിയൊരു താരനിരതന്നെയുണ്ടായിരുന്നു ലൂസിഫറില്‍.

 

ഇതിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചുള്ള ചർച്ചകളും ചൂടുപിടിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.

 

ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് അടുത്തിടെ നടന്ന അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘രണ്ടാം ഭാഗത്തിന്റെ ചില ആശയങ്ങള്‍ മനസ്സിലുണ്ട്. അതില്‍ മുന്നോട്ടുപോകുന്നുമുണ്ട്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം അണിയിച്ചൊരുക്കേണ്ടി വരും. ലൂസിഫര്‍ 2 യാഥാര്‍ഥ്യമാക്കണമെങ്കില്‍ തീര്‍ച്ചയായും വലിയൊരു ബജറ്റ് തന്നെ വേണ്ടി വരും.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com