ADVERTISEMENT

നടനും സംവിധായകനുമായ പൃഥ്വിരാജ് റേഞ്ച് റോവർ സ്വന്തമാക്കിയതിനു പിന്നാലെ ചർച്ചയാവുകയാണ് താരത്തിന്റെ കൈയിലെ വില കൂടിയ വാച്ച്. അതിനു വഴിവച്ചതാകട്ടെ ഭാര്യ സുപ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റും!

 

രണ്ടു ദിവസം മുൻപാണ്, പൃഥ്വിരാജ് പുതിയ റേഞ്ച് റോവറിന്റെ ഡ്രൈവിങ് സീറ്റിലിരിക്കുന്ന ചിത്രം സുപ്രിയ പങ്കുവച്ചത്. കുടുംബത്തിലേക്ക് പുതിയ അതിഥി കൂടി എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. 

View this post on Instagram

New Member to the family!♥️#RangeRoverVogue

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

 

prithviraj-watch-1

കാറിന്റെ സ്റ്റിയറിങ്ങിൽ പിടിച്ചിരിക്കുന്ന പൃഥ്വിരാജിന്റെ കൈകൾ മാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അപ്പോഴാണ് കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിനെക്കുറിച്ച് ഒരു ആരാധകന് സംശയം തോന്നിയത്. പൃഥ്വിയുടെ കൈയിലെ വാച്ച് 'ഹുബ്ലോ' എന്ന ബ്രാൻഡല്ലേ എന്നായി ആരാധകന്റെ സംശയം. 

 

പൃഥ്വിയുടെ വാച്ച് 'ഹുബ്ലോ' അല്ല, 'എപി റോയൽ ഓക്ക് ഓഫ്ഷോർ ഡൈവർ' ആണെന്ന് സുപ്രിയ തിരുത്തി. കഴിഞ്ഞ വിവാഹവാർഷികത്തിന് താൻ സമ്മാനിച്ചതാണെന്നും സുപ്രിയ കൂട്ടിച്ചേർത്തു. 

 

അതോടെ ചർച്ച കാറിൽ നിന്നു വാച്ചിലേക്കു മാറി. ഏകദേശം 13 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ഈ സ്റ്റൈലിഷ് വാച്ചുകളുടെ വില. ചർച്ച വഴി മാറുന്നു എന്നു കണ്ടതോടെ കമന്റുകൾ എല്ലാം നീക്കം ചെയ്ത് സുപ്രിയ നിശബ്ദയായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com