ADVERTISEMENT

രാം ചരൺ നായകനായി എത്തുന്ന രംഗസ്ഥലം മലയാളം പതിപ്പ് ജൂണ്‍ 21ന് തിയറ്ററുകളിലെത്തും. സാമന്ത അക്കിനേനിയാണ് ചിത്രത്തിലെ നായിക.  ആദി, ജഗപതി ബാബു, പ്രകാശ് രാജ്, അമിത് ശര്‍മ്മ, ഗൗതമി, രാജേഷ് ദിവാകര്‍, പൂജ ഹെഡ്ഹെ, നരേഷ്, അനസുയ തുടങ്ങിയവരും ചിത്രത്തില്‍ സഹതാരങ്ങളായെത്തുന്നു. സുകുമാര്‍ ആണ് സംവിധാനം.

Debonair Ram Charan As Chitti Babu

 

ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കിയ സിനിമ എഴുപതാം കാലഘട്ടത്തിലെ കഥയാണ് പറയുന്നത്. ഭൂവുടമകളും കര്‍ഷകരും തമ്മിലുള്ള സംഘര്‍ഷങ്ങളുടെ കഥ പറയുന്ന രംഗസ്ഥം തെലുങ്കിൽ കോടികൾ വാരിക്കൂട്ടിയിരുന്നു.

 

റിലീസ് ദിനത്തില്‍ തന്നെ സിനിമ ആഗോളതലത്തില്‍ 46 കോടി രൂപയാണ് സ്വന്തമാക്കിയത്. രാം ചരണിന്റെ കരിയറിലെ ബെസ്റ്റ് എന്ന് അഭിപ്രായം നേടിയ ചിത്രത്തിന് നിരൂപകരും മുഴുവൻ മാർക്ക് നൽകിയിരുന്നു. ബാഹുബലിക്കു ശേഷം തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം കലക്‌ഷൻ നേടുന്ന രണ്ടാമത്തെ തെലുങ്ക് സിനിമയാണ് രംഗസ്ഥലം. ആർഡി ഇല്യുമിനേഷൻസ് ആണ് ചിത്രം കേരളത്തിൽ റിലീസിനെത്തിക്കുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com