ADVERTISEMENT

ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആൻഡ് ദ് ഓസ്കർ ഗോസ് ടു റിലീസിനൊരുങ്ങുകയാണ്. സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രത്തിൽ സംവിധായകനാകാൻ ആഗ്രഹിച്ചു നടക്കുന്ന യുവാവിന്റെ ജീവതമാണ് പറയുന്നത്. സിനിമ തലയ്ക്ക് പിടിച്ചവർക്കു ഈ സിനിമ ഒരു അനുഭവമായിരിക്കുമെന്ന് നടി മാല പാർവതി കുറിച്ചു. ചിത്രത്തിൽ ടൊവിനോയുടെ അമ്മയുടെ വേഷത്തിലാണ് നടി എത്തുന്നത്.

 

'ആൻഡ് ദ് ഓസ്കർ ഗോസ് ടു'... ഗോദയ്ക്കു ശേഷം വീണ്ടും ടൊവിനോയുടെ അമ്മയാകുന്നു. സോറി ഉമ്മ.. ഖദീജ. സലിം അഹമ്മദ് സംവിധാനം ചെയ്ത ടൊവിനോ ചിത്രം.. നാളെ മുതൽ തിയറ്ററുകളിൽ. അനു ജോസഫ് എടുത്ത സെൽഫി... ഇരിട്ടിയായിരുന്നു ലൊക്കേഷൻ... നല്ല പടമാണ്. പ്രത്യേകിച്ച് സിനിമ തലയ്ക്ക് പിടിച്ചവർക്ക് ഈ സിനിമ ഒരു അനുഭവമായിരിക്കും!–മാല പാർവതി കുറിച്ചു.

 

അനു സിത്താരയാണ് ചിത്രത്തിൽ ടൊവിനോയുടെ നായിക. സിദ്ധിഖ്, സലിം കുമാര്‍, ശ്രീനിവാസന്‍, ലാല്‍, അപ്പാനി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു അമ്പാട്ട് ആഛായാഗ്രഹണം. ശബ്ദസംവിധാനം റസൂല്‍ പൂക്കുട്ടി. ബിജിബാലാണ് സംഗീത സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com