ADVERTISEMENT

അവഞ്ചേർസ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന വാർത്ത പുറത്തുവിട്ട് മാർവൽ. അവ‍ഞ്ചേർസ് എൻഡ് ഗെയിം റി എഡിറ്റഡ് പതിപ്പ് ജൂൺ 28ന് വീണ്ടും റിലീസിനെത്തും. മാർവൽ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈജ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ പതിപ്പിൽ ൈദർഘ്യക്കുറവു മൂലം നീക്കം ചെയ്ത രംഗങ്ങള്‍, ആരാധകരെ അദ്ഭുതപ്പെടുത്തുന്ന നിരവധി സർപ്രൈസുകളും ഉണ്ടാകും.

 

ചിത്രം കഴിഞ്ഞതിനു ശേഷമുള്ള എൻഡ് ക്രെഡിറ്റിലാകും ഈ രംഗങ്ങൾ കാണാൻ സാധിക്കുക. ആഗോളതലത്തിൽ ഏറ്റവും വലിയ പണംവാരിചിത്രമാകാനുള്ള തയാറെടുപ്പ് കൂടിയാണ് ഈ റി–റിലീസ്. നിലവിൽ 2.743 ബില്യൻ ആണ് എന്‍ഡ്ഗെയിമിന്റെ കലക്‌ഷൻ. ഒന്നാമത് നിൽക്കുന്ന അവതാറിനെ പിന്നിലാക്കാൻ ഇനി 313 കോടി കൂടി ചിത്രം നേടേണ്ടതുണ്ട്. 2.788 ബില്യനാണ് അവതാറിന്റെ കലക്‌ഷൻ. അവതാറിനെ തകർക്കാൻ ഈ റി–റിലീസ് അവഞ്ചേർസിന് സഹായകരമാകും എന്നാണ് ഹോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com