ADVERTISEMENT

മലയാളത്തിലെ ആദ്യ ട്രാന്‍സ്ജെൻഡർ നായിക അഞ്ജലി അമീര്‍ ഇനി കോളജ് കുമാരി. പ്ലസ് ടുവില്‍ മുടങ്ങിയ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് തീരുമാനം. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലെത്തിയ അഞ്ജലിയെ, എസ്എഫഐയും, യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. 

Anjali Ameer Joins college

 

ജീവിതം പഠിപ്പിച്ച പാഠങ്ങളുടെ കരുത്തില്‍, സിനിമയെന്ന ജീവിതാഭിലാഷം പൂവണിഞ്ഞ ശേഷം മനസ്സിലെ മറ്റൊരാഗ്രഹം കൂടി സാക്ഷാത്കരിക്കുകയാണ് താരം. തുടര്‍പഠനത്തിനുള്ള ആഗ്രഹം അഞ്ജലി കോളജ് പ്രിന്‍സിപ്പലിനെ േനരിട്ടറിറിയിച്ചു. പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം തന്നെ ക്ലാസിലിരിക്കാം.

 

പ്രായം പ്രശ്നമല്ലെന്നും അഞ്ജലിക്ക് ഇഷ്ടമുള്ള കോളജില്‍ പഠിക്കാമെന്നും കാലിക്കറ്റ് സര്‍വ്വകലാശാല വിസിയും അറിയിച്ചു. വിദ്യാര്‍ഥി യൂണിയനും അഞ്ജലിക്ക് പൂര്‍ണ പിന്തുണ അറിയിച്ചു. മലയാളം ഐഛിക വിഷമായി പഠിയ്ക്കാനാണ് തീരുമാനം.

 

പരിഹാസവും അവഗണനയും സഹിക്കാനാകാതെ അഞ്ജലി നാടുവിടുമ്പോള്‍ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണുണ്ടായിരുന്നത്യ പ്ലസ് ടു പിന്നീട് എഴുതിയെടുത്തു. ‘ഇനിയും പഠിക്കണം ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിയ്ക്കണം.’– അഞ്ജലി പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com