ADVERTISEMENT

രജിഷ വിജയൻ പ്രധാനതാരമായി എത്തിയ സൂപ്പർഹിറ്റ് ചിത്രം ജൂണിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി.  ജൂണ്‍ സാറ ജോയ് എന്ന പെണ്‍കുട്ടിയുടെ പ്ലസ്ടു പഠനകാലം മുതല്‍ വിവാഹം വരെയുള്ള കാലഘട്ടം പറഞ്ഞ ചിത്രത്തിൽ ഗംഭീര മേക്കോവറിലായിരുന്നു രജിഷ എത്തിയത്.

June Malayalam Movie | Making Video | Ahammed Khabeer | Vijay Babu | Rajisha Vijayan | FFH

 

ചിത്രത്തിനു വേണ്ടി അണിയറക്കാർ എടുത്ത തയാറെടുപ്പുകളും ലൊക്കേഷനിലെ രസകരമായ കാഴ്ചകളും വിഡിയോയിൽ കാണാം. ചിത്രത്തിൽ മൊട്ടച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വൈഷ്ണവിയും രജിഷയും ചിത്രീകരണത്തിനിടെ ബൈക്കിൽ നിന്നും വീഴുന്ന രംഗവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

അങ്കമാലി ഡയറീസിനും ആട് 2 നും േശഷം ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂൺ. ക്യാമറയുടെ മുന്നിലും പിന്നിലും പുതുമുഖങ്ങളാണ്. അഹമ്മദ് കബീർ എന്ന നവാഗതനായിരുന്നു സംവിധായകൻ.

 

രജിഷയെ കൂടാതെ ജോജു, അര്‍ജുന്‍ അശോകന്‍, അശ്വതി മേനോന്‍, സര്‍ജാനോ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com