ADVERTISEMENT

ബിജു മേനോനും സംവൃത സുനിലും പ്രധാനവേഷങ്ങളിലെത്തുന്ന കുടുംബ ചിത്രം സത്യം പറഞ്ഞാൽ വിശ്വസിക്കുവോ പുതിയ ടീസർ റിലീസ് ചെയ്തു. സാധാരണക്കാരന്‍റെ ജീവിതം പറയുന്ന സിനിമയിൽ വാര്‍ക്കപണിക്കാരനായി ബിജു മേനോൻ എത്തുന്നു.

Sathyam Paranja Vishwasikuvo - Official Teaser 02 | Biju Menon | Samvritha Sunil | G Prajith

 

ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂര്‍. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

 

ഷെഹനാദ് ജലാല്‍  ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് രഞ്ജന്‍  എബ്രഹാം എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. ഷാൻ റഹ്മാൻ സംഗീതം. അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com