ADVERTISEMENT

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന ചിത്രത്തിൽ മമ്മൂട്ടി കിടിലൻ ലുക്കിൽ. അമേരിക്കയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി പ്രഫസറായ ജോൺ ഏബ്രഹാം പാലയ്ക്കൽ എന്ന  കഥാപാത്രമായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. നാനൂറിലേറെ സിനിമകളിൽ ഒന്നിനൊന്നു വ്യത്യസ്തമായ ലുക്കിൽ പ്രത്യക്ഷപ്പെട്ട മമ്മൂട്ടിക്ക് ഇനി എന്തു രൂപമാറ്റമാണ് വരുത്താനാവുക എന്നാണ് സംവിധായകൻ ശങ്കറും നിർമാതാവ് ഷാജി നടേശനും ആലോചിച്ചത്. അങ്ങനെയാണ് അൽപം മുടി നീട്ടിവളർത്തുന്ന കഥാപാത്രമാകണം എന്നു തീരുമാനിച്ചത്.

mammootty-new-look-in-pathinettyam-padi-styled-by-abhijith-nair

 

‘‘സാധാരണ ഗതിയിൽ വളരെ ലളിതമായി വസ്ത്രം ധരിക്കുന്ന ആളാണ് മമ്മൂക്ക. പലപ്പോഴും മുണ്ടും ഷർട്ടുമായിരിക്കും. എന്നാലും അത് ഏത് ആൾക്കൂട്ടത്തിലും സ്റ്റാൻഡ് ഔട്ട് ചെയ്യും. ജോൺ ഏബ്രഹാം പാലയ്ക്കലിന്റെ ലുക്ക് പുറത്തുവിട്ടപ്പോൾ അതു വൈറലായി. ചിലർ കരുതി ആളൊരു ഗാങ്സ്റ്ററാണെന്ന്. സിനിമയുടെ കൺസെപ്റ്റ് ആർട്ടിസ്റ്റ് അഭിലാഷ് നാരായണനാണ് ഇത്തരമൊരു രേഖാചിത്രീകരണം ആദ്യം നടത്തിയത്. പിന്നീട് അതിൽ വർക്ക് ചെയ്തു. ലിനൻ, കോട്ടൺ വസ്ത്രങ്ങൾ ആണ് ധരിച്ചിരിക്കുന്നത്. വാച്ച്, ഗ്ലാസ് എന്നിവയെല്ലാം ഞങ്ങൾ വളരെ ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ബ്രാൻഡുകളാണ്. ചിത്രത്തിലെ ഒരു പ്രധാന സീനിൽ മമ്മൂക്ക ഒരു പ്രത്യേക ഇന്റീരിയറിൽ പ്രത്യക്ഷപ്പെടുന്ന ചിത്രം പുറത്തുവിടാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ അതു പിന്നീട് ആതിരപ്പള്ളിയുടെ പശ്ചാത്തലത്തിലേക്കു മാറ്റാൻ തീരുമാനിച്ചു. വേനലായതു കൊണ്ടു വെള്ളമുണ്ടാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ആ തീരുമാനം ക്ലിക്ക് ചെയ്തു. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത് ’’– ശങ്കർ രാമകൃഷ്ണൻ പറഞ്ഞു.

 

നൂറോളം പുതുമുഖങ്ങളുള്ള ചിത്രത്തിൽ പത്തു ദിവസത്തോളമാണ് മമ്മൂട്ടി അഭിനയിച്ചത്. പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, മനോജ് കെ. ജയൻ, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാമണി, മുത്തുമണി, സാനിയ ഇയ്യപ്പൻ തുടങ്ങിയ താരനിരയുമുണ്ട് ചിത്രത്തിൽ. ഓഗസ്റ്റ് സിനിമയാണ് നിർമാണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com