ADVERTISEMENT

ദേശീയ അവാര്‍ഡ് ജേതാക്കളായ കങ്കണ റണൗട്ടും രാജ്കുമാര്‍ റാവോയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ജഡ്ജ്മെന്റല്‍ ഹേ ക്യാ’ ട്രെയിലർ പുറത്തിറങ്ങി. ഇരുവരുടെയും മത്സരിച്ചുള്ള അഭിനയം തന്നെയാണ് ട്രെയിലറിന്റെ പ്രധാനആകർഷണം. ക്വീന്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 

Judgementall Hai Kya Official Trailer | Kangana Ranaut, Rajkummar Rao | 26th July 2019

 

മെന്റൽ ഹേ ക്യാ എന്നായിരുന്നു ചിത്രത്തിന് ആദ്യം നിർദേശിച്ച പേര്. എന്നാൽ ഡോക്ടർമാർ അടക്കമുള്ളവരുടെ പ്രതിഷേധം മൂലം ചിത്രത്തിന്റെ പേര് മാറ്റുകയായിരുന്നു. മനുഷ്യനിലുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും മനസ്സിന്‍റെ വിഭ്രാന്തികളുമാണ് ചിത്രം പറയുന്നത്. 

 

ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് സംവിധായകന്‍ പ്രകാശ് കോവലേമുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമൈറ ദസ്തുര്‍, ജിമ്മി ഷെര്‍ഗിള്‍, സതിഷ് കൗശിക് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. കനിക ദില്ലോൺ ആണ് തിരക്കഥ. ജൂലൈ 26നു ചിത്രം തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com