ഓ ബേബി റിലീസ്; തിരുപ്പതിയിൽ ദർശനം നടത്തി സമാന്ത

samantha-tirupati
SHARE

തെന്നിന്ത്യൻ സുന്ദരി സമാന്ത തിരുപ്പതിയിൽ ദർശനം നടത്തി. പുതിയ ചിത്രം ഓ ബേബിയുടെ റിലീസിനു മുന്നോടിയായാണ് നടി എത്തിയത്. അവതാരകയും നടിയുമായ രമ്യയും സമാന്തയ്ക്കൊപ്പം ഉണ്ടായിരുന്നു.

താൻ അഭിനയിക്കുന്ന പ്രധാനസിനിമകളുടെ റിലീസുമായി ബന്ധപ്പെട്ട് നടി തിരുപ്പതിയിൽ ദർശനം നടത്താറുണ്ട്. നാഗചൈതന്യ നായകനായി എത്തിയ മജ്‍ലിയുടെ റിലീസ് സമയത്തും നടി തിരുപ്പതി സന്ദർശിച്ചിരുന്നു.‍

ബി.വി നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ഓ ബേബി, സൗത്ത് കൊറിയന്‍ ഡ്രാമയായ മിസ് ഗ്രാനിയുടെ റീമേക്കാണ്. ഓ ബേബിയില്‍ സമാന്തയ്ക്കൊപ്പം പഴയകാല നടി ലക്ഷ്മിയും പ്രധാനവേഷത്തിലെത്തുന്നു. നാഗ ശൗര്യ, രാജേന്ദ്ര പ്രസാദ് തുടങ്ങിയവരാണ് സിനിമയിലെ മറ്റുതാരങ്ങൾ. ചിത്രം ജൂലൈ അഞ്ചിന് തിയറ്ററുകളിലെത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA