ADVERTISEMENT

രൺവീർ സിങ് നായകനാകുന്ന പുതിയ ചിത്രം ‘83’യുടെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ചിത്രത്തിൽ കപിൽ ദേവായാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതിഗംഭീരമേക്കോവറിൽ രൺവീർ എത്തുന്നു. തന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. ‌‌‌‌

 

ലോക കായിക ചരിത്രത്തിലെ മുത്തശ്ശികഥയായാണ് 1983ലെ ഇന്ത്യയുടെ ലോക ക്രിക്കറ്റ് കിരീട നേട്ടത്തെ കാണുന്നത്.  ക്രിക്കറ്റിലെ രാജാക്കാൻമാരായ വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യൻ ടീം ലോകകപ്പിൽ മുത്തമിട്ടതിന്റെ ചരിത്രമാണ് ഈ സിനിമ പറയുന്നത്. തമിഴ്നടൻ ജീവയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്രീകാന്ത് ആയാണ് ജീവ എത്തുക.

 

ഈ സിനിമയുടെ ചിത്രീകരണം നടന്നുവരികയാണ്. ഇപ്പോൾ ഇംഗ്ലണ്ടിൽ നടക്കുന്ന ലോകകപ്പ് മൽസരങ്ങളിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനൊപ്പം ഈ സിനിമാ സംഘവുമുണ്ട്.  ദീപിക പദുക്കോൺ ഈ സിനിമയിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്. അന്നത്തെ പ്രധാന കളിക്കാരായ സുനിൽ ഗാവസ്കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്, രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. മറാത്തി, ഹിന്ദി സിനിമകളിലെ നടനും സന്ദീപ് പാട്ടീലിന്റെ മകനുമായ ചിരാഗ് പാട്ടീലാണ് ഈ സിനിമയിൽ സന്ദീപ് പാട്ടീലിന്റെ വേഷം ചെയ്യുന്നത്. 2020ലായിരിക്കും ഈ സിനിമ തിയറ്ററുകളിലെത്തുക. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com