ADVERTISEMENT

മാധ്യമപ്രവർത്തകനോട് പൊതുവേദിയിൽ തട്ടിക്കയറി ബോളിവുഡ് നടി കങ്കണ റണൗട്ട്. മുൻ ചിത്രം ‘മണികർണിക’യ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചു എന്ന പേരിലാണ് കങ്കണ മാധ്യമ പ്രവർത്തകനോട് തട്ടിക്കയറിയത്. പുതിയ ചിത്രമായ 'ജഡ്‍ജ്മെന്റൽ ഹൈ ക്യാ'യുടെ മ്യൂസിക് ലോഞ്ചിനിടെയായിരുന്നു സംഭവം. ജസ്റ്റിൻ റാവു എന്ന മാധ്യമപ്രവർത്തകന്റെ ചില ചോദ്യങ്ങളാണ് താരത്തെ ചൊടിപ്പിച്ചത്. 

 

ഉറി ആക്രമണത്തിനു ശേഷം പാക്കിസ്ഥാനിൽ പരിപാടി സംഘടിപ്പിച്ച ശബാന ആസ്മിയെ വിമർശിച്ച കങ്കണ, എന്തുകൊണ്ട് തന്റെ ചിത്രം പാകിസ്ഥാനിൽ റിലീസ് ചെയ്തു എന്ന ചോദ്യത്തിൽ നിന്നാണ് തുടക്കം. ഇതിൽ ഉത്തരം കിട്ടാതെ വന്നതോടെ മാധ്യമപ്രവർത്തകനെ നടി കടന്നാക്രമിച്ചു.

 

‘മണികർണിക’യ്ക്കെതിരെ മോശമായി ട്വീറ്റ് ചെയ്തുവെന്നായിരുന്നു കങ്കണയുടെ ആദ്യ ആരോപണം. ദേശ സ്‌നേഹവുമായി ബന്ധപ്പെട്ട സിനിമ എടുത്തതിന്റെ പേരില്‍ താന്‍ തീവ്ര ദേശീയ വാദിയാണെന്ന് മാധ്യമപ്രവർത്തകൻ പ്രചരിപ്പിച്ചുവെന്നും കങ്കണ പറഞ്ഞു. എന്നാൽ മണികർണികയെപ്പറ്റി താൻ യാതൊന്നും ട്വീറ്റ് ചെയ്തിട്ടില്ലെന്ന് മാധ്യമ പ്രവർത്തകൻ പറഞ്ഞു.

 

ഇതേ മാധ്യമപ്രവർത്തകനൊപ്പം മണികര്‍ണികയുമായി ബന്ധപ്പെട്ട് മൂന്ന് മണിക്കൂറോളം വാനിറ്റി വാനില്‍ അഭിമുഖം നടത്തിയെന്നും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചുവെന്നും കങ്കണ പറഞ്ഞു. അന്ന് തങ്ങൾ സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് അവസ്ഥ മാറിയെന്നും കങ്കണ പറയുന്നു. ജസ്റ്റിൻ തനിക്കെതിരെ ക്യാംപെയ്നിങ്ങ് നടത്തുകയാണെന്നും കങ്കണ പറഞ്ഞു.

 

എന്നാൽ മൂന്നു മണിക്കൂർ അഭിമുഖം നടത്തിയില്ലെന്നും ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടില്ലെന്നും മാധ്യമപ്രവർത്തകൻ തിരിച്ചു പറഞ്ഞു. നിങ്ങൾ അധികാര സ്ഥാനത്തിരിക്കുന്നവരാണെന്നു കരുതി തന്നെ ഭയപ്പെടുത്താമെന്ന് കരുതരുതെന്നും പ്രതികരിച്ചു. തനിക്ക് പേഴ്സണൽ മെസേജ് അയച്ചില്ലേ എന്ന കങ്കണയുടെ ചോദ്യത്തിന് മെസേജിന്റെ സ്ക്രീൻ ഷോട്ട് കാണിക്കാൻ മാധ്യമ പ്രവർത്തകൻ ആവശ്യപ്പെട്ടു. സ്ക്രീൻ ഷോട്ട് പിന്നീട് കാണിക്കാം എന്നായിരുന്നു കങ്കണയുടെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com