ADVERTISEMENT

തന്റെ ബെസ്റ്റ് ഫ്രണ്ട്സിനെ പരിചയപ്പെടുത്തി നടി നമിത പ്രമോദ് പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ഇടയിൽ ചർച്ച. നമിതയ്ക്കൊപ്പം സംവിധായകൻ നാദിർഷയുടെ മകൾ ആയിഷയെ കാണാം. എന്നാൽ ഫോട്ടോ എടുക്കുന്ന മൂന്നാമത്തെ ആളിന്റെ മുഖം മറഞ്ഞിരിക്കുകയാണ്. ഈ പെൺകുട്ടി ആരെന്നായി ആരാധകരുടെ സംശയം.

പെൺകുട്ടിയുടെ പേര് കണ്ടെത്തിയതോടെ സംശയം ആകാംക്ഷയായി. ദിലീപിന്റെ മകൾ മീനാക്ഷിയാണ് നമിതയുടെ ആയിഷയുടെയും കൂടെ നിൽക്കുന്നത്. ‘ബെസ്റ്റ് ഫ്രണ്ട്സ് ഫോർഎവർ’ എന്ന അടിക്കുറിപ്പോടെയായിരുന്നു നമിത ഈ ചിത്രം പങ്കുവച്ചത്.

നേരത്തെ ആയിഷയുടെയും മീനാക്ഷിയുടെയും ഡബ്സ്മാഷ് വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. സിനിമാകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മീനാക്ഷി അച്ഛന്റെയും അമ്മയുടെയും വഴിയേ സിനിമയിലേക്ക് എത്തുമോയെന്നറിയാനായിരുന്നു ആരാധകര്‍ക്ക് ആകാംക്ഷ. എന്നാല്‍ സിനിമയിലെത്തുന്നതിനെക്കുറിച്ച് ഒരിക്കല്‍പോലും ഈ താരപുത്രി സൂചന നല്‍കിയിരുന്നുമില്ല.

ചെന്നൈയിലെ കോളജിൽ എംബിബിഎസ് വിദ്യാർഥിയാണ് മീനാക്ഷി. മെഡിക്കല്‍ പ്രഫഷനോടാണ് തനിക്ക് താല്‍പര്യമെന്ന് മീനാക്ഷി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com