ADVERTISEMENT

‘ഇതായിരുന്നു എന്റെ മനസ്സിലെ ഫസ്റ്റ്ലുക്ക്’! ...നിവിൻ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമയുടെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് അജു വര്‍ഗീസ് കുറിച്ചു.  നായകനായ നിവിന്‍ മുന്നില്‍ നിന്ന് മാസ് കാണിക്കുമ്പോള്‍ കൂട്ടുകാരനായ അജു പിന്നില്‍ നില്‍ക്കുന്നതായിരുന്നു പതിവ്. ഇത്തവണ അത് തിരുത്തി നിവിന് മുന്നില്‍ മാസ് കാണിച്ച് നില്‍ക്കുകയാണ് അജു വര്‍ഗീസ്. 

 

ഒഴിഞ്ഞ മദ്യക്കുപ്പി കൈയില്‍ കറക്കിയെറിഞ്ഞ് പിടിക്കുന്ന അജുവിന് പിന്നിലായാണ് നിവിന്‍ പോളി നില്‍ക്കുന്നത്. നായകനായ നിവിന്‍ പോളിയെ പിന്നില്‍ നിര്‍ത്തി അജു വര്‍ഗീസ് എങ്ങനെ മുമ്പില്‍ വന്നു എന്ന് ട്രോളന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

 

ചിത്രത്തിന്റെ നിര്‍മാതാവ് അജുവായതുകൊണ്ടാണ് നിവിനെ പിന്നിൽ നിർത്തിയതെന്നാണ് ട്രോളന്മാരുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച ഒരു ട്രോള്‍ അജു തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കന്‍ സെല്‍ഫിയിലെ ഒരു രംഗത്തിനൊപ്പമാണ് പുതിയ ചിത്രത്തിന്റെ പോസ്റ്ററും ചേര്‍ത്ത് രസകരമായ ട്രോള്‍ ഉണ്ടാക്കിയിരിക്കുന്നത്. എന്നും സെല്‍ഫ് ട്രോളുകള്‍ ചെയ്യാറുളള അജുവിന്റെ പുതിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

 

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി എത്തുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന് പേരിട്ട ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. നയന്‍താരയും നിവിന്‍ പോളിയുമാണ് ചിത്രത്തിലെ നായികനായകന്‍മാര്‍. തളത്തില്‍ ദിനേശനും ശോഭയുമായാണ് ഇരുവരും എത്തുന്നത്. വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് എന്നതല്ലാതെ മറ്റൊരു സാമ്യവും ചിത്രത്തിനില്ലെന്ന് ധ്യാന്‍ വ്യക്തമാക്കിയിരുന്നു. പുതിയ നിയമത്തിന് ശേഷം നയന്‍താര അഭിനയിക്കുന്ന മലയാള സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com