ADVERTISEMENT

വിവാഹ വാർത്തയിൽ സ്ഥിരീകരണവുമായി ബോളിവുഡ് താരവും മുൻ മിസ് ഇന്ത്യയുമായ പൂജ ബത്ര. മലയാളം, ഹിന്ദി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള നവാബ് ഷായാണ് പൂജയുടെ ഭർത്താവ്. ഡൽഹിയിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു വിവാഹം. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പൂജാ ബത്ര വിവാഹ വാർത്ത സ്ഥിരീകരിച്ചത്. 

 

‘അതെ, ഞങ്ങൾ വിവാഹിതരായി. നവാബും ഞാനും ഡൽഹിയിൽ വച്ച് മനസമ്മതം കൈമാറി, ഞങ്ങളുടെ കുടുംബങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. എന്തിനാണ് വിവാഹം വച്ച് താമസിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ പ്രിയപ്പെട്ടവർ ഞങ്ങളോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാനൊരു ഒഴുക്കിനൊപ്പം പോകുകയായിരുന്നു. പെട്ടെന്നാണ് എന്റെ ജീവിതം ഞാൻ ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് ഇദ്ദേഹത്തോടൊപ്പമാണ് എന്ന് തിരിച്ചറിഞ്ഞത്. പ്രായം ഒന്നിനും തടസ്സമല്ല. പിന്നെ വച്ചു നീട്ടുന്നതിൽ അർഥമില്ല. അതിനാൽ, ഞങ്ങൾ വിവാഹിതരായി. ആര്യ സമാജ് ചടങ്ങ് പ്രകാരം ഞങ്ങൾ വിവാഹിതരായി. ഈയാഴ്ച വിവാഹം നിയമപരമായി റജിസ്റ്റർ ചെയ്യും.’–പൂജ പറഞ്ഞു.

 

View this post on Instagram

Thank you for all your good wishes & Blessings

A post shared by Pooja Batra (@poojabatra) on

നവാബുമായി ഏറെ നാളായി പൂജ പ്രണയത്തിലായിരുന്നു. തങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ടായിരുന്നു. 

 

പൂജ ബത്രയുടെ രണ്ടാം വിവാഹമാണ് ഇത്. 2003 ഫെബ്രുവരി 9-ന് ഡോക്ടർ ആയ സോനു അലുവാലിയയെ വിവാഹം ചെയ്ത പൂജ ഭർത്താവിനൊപ്പം അമേരിക്കയിലെ ലൊസാഞ്ചൽസിൽ താമസമാക്കിയിരുന്നു. എന്നാൽ പൊരുത്തപ്പെടാനാവാത്ത അസ്വാരസ്യങ്ങൾ എന്ന കാരണം ചൂണ്ടിക്കാണിച്ച് പിന്നീട് വിവാഹ മോചനം നേടി.

 

1997-ൽ പുറത്തിറങ്ങിയ വിരാസത് എന്ന ചിത്രത്തിലൂടെ ആണ് പൂജ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അനിൽ കപൂർ, തബു എന്നിവർക്കൊപ്പം സഹനടിയുടെ റോളിലെത്തിയ പൂജയുടെ അഭിനയം ശ്രദ്ധ നേടുകയുണ്ടായി. പിന്നീട് നായികാ വേഷങ്ങളും പൂജയെ തേടിയെത്തി.

 

ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും പൂജ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ ചന്ദ്രലേഖ, മേഘം,  ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലും പൂജ നായികയായി.

 

നവാബ് ഷാ മലയാളികൾക്കും പരിചിതനാണ്. കീർത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷത്തിൽ നവാബ് അഭിനയിച്ചിരുന്നു. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയവയാണ് താരത്തിന്റെ മറ്റുപ്രധാനചിത്രങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com