ADVERTISEMENT

രത്നകുമാർ സംവിധാനം ചെയ്ത അമല പോൾ ചിത്രം ആടൈ സിനിമ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ കാമിനിയായി അമല തകർത്ത് അഭിനയിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പ്രദർശനത്തിനെത്തി രണ്ട് ദിവസം പിന്നിട്ടപ്പോൾ ചിത്രത്തിലെ പുതിയ രംഗം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Aadai - Moviebuff Sneak Peek | Amala Paul | Directed by Rathna Kumar

 

നഗ്നതപ്രദർശനത്തിന്റെ പേരിലാണ് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുമൊക്കെ വിവാദത്തിൽ നിറഞ്ഞത്. ഈ രംഗത്തിലും നഗ്നയായാണ് അമല പോൾ പ്രത്യക്ഷപ്പെടുന്നത്. വലിയൊരു കെട്ടിടത്തിൽ പൂർണ നഗ്നയായി പ്രത്യക്ഷപ്പെടുന്ന അമലയെ വിഡിയോയിൽ കാണാം.

 

അപ്രതീക്ഷിതമായ റീലിസ് പ്രതിസന്ധിക്കൊടുവിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്.  തിയറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് റിലീസ് ദിവസം ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. എന്നാൽ ഫസ്റ്റ് ഷോയോടെ ചിത്രം പ്രദർശനത്തിനെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com