ADVERTISEMENT

അമല പോൾ നായികയായി എത്തിയ ആടൈ സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രേക്ഷകരുടെ പ്രതികരണം അറിയാൻ തിയറ്ററുകളിൽ നേരിട്ട് എത്തുകയാണ് അമല പോൾ. സിനിമ കഴിഞ്ഞു പുറത്തിറങ്ങുന്ന പ്രേക്ഷകരോട് ചിത്രം എങ്ങനെയുണ്ടെന്ന് ചോദിക്കുന്ന റിപ്പോര്‍ട്ടർ ആയാണ് അമല എത്തിയത്.

 

മുടി മുറിച്ച് തൊപ്പിയും വച്ചിരിക്കുന്നതിനാൽ അമലയെ അത്ര പെട്ടന്നു കണ്ടുപിടിക്കുക എളുപ്പമല്ലായിരുന്നു. ചിത്രം കണ്ടിറങ്ങുന്നവരെല്ലാം അമലയുടെ പ്രകടനത്തെക്കുറിച്ചാണ് കൂടുതലും പ്രശംസിക്കുന്നത്. അമല പോളിനു പുറമെ സിനിമയുടെ സംവിധായകൻ രത്നകുമാറും നടന്മാരായ രോഹിത്തും ഗോപിയും തിയറ്ററിൽ എത്തിയിരുന്നു.

 

തന്റെ അഭിനയ ജീവിതത്തിലെ ഏറെ നിര്‍ണായകമായ ചിത്രമായാണ് അമല ആടൈയെ കാണുന്നത്. അതു ശരിവയ്ക്കുന്ന പ്രതികരണങ്ങളാണ് നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ചിത്രത്തിനു ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com